KozhikodeLatest NewsKeralaNattuvarthaNews

ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പണം തട്ടിയെടുത്ത കേസ് : പ്രതി അറസ്റ്റിൽ

കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ധനേഷ് ആണ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിലെ ലിങ്ക് റോഡിൽ വച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ധനേഷ് ആണ് പിടിയിലായത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലിങ്ക് റോഡിൽ വെച്ച് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് പൈസ തട്ടിപറിച്ച് കടന്ന് കളയുകയായിരുന്നു. പരാതിക്കാരി നൽകിയ വിവരണത്തിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലിനു പുറകുവശത്തുള്ള റോഡിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : ചേവായൂര്‍ കവർച്ചാ കേസ് : മുഖ്യപ്രതി ടിങ്കുവിന്റെ കൂട്ടാളി പിടിയിൽ

ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഷൈജു. സി ,പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ സജേഷ് കുമാർ, ഷിബു സിവിൽ പോലീസ് ഓഫീസറായ ഷിജിത്ത് കെ, ഉല്ലാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button