WayanadLatest NewsKeralaNattuvarthaNews

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്നതിനിടെ യു​വാ​വ് കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു

പി​ലാ​ക്കാ​വ് ചെ​റു​കാ​ട്ടി​ൽ മോ​ഹ​ന​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​നാ​യ ര​തീ​ഷ്(37) ആ​ണ് മ​രി​ച്ച​ത്

മാ​ന​ന്ത​വാ​ടി: മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്നതിനിടെ പി​ലാ​ക്കാ​വ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ണ്ണൂ​രി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു. പി​ലാ​ക്കാ​വ് ചെ​റു​കാ​ട്ടി​ൽ മോ​ഹ​ന​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​നാ​യ ര​തീ​ഷ്(37) ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണൂ​ർ പാ​റ​ക്ക​ട​വി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​ശാ​രി പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ര​തീ​ഷ് ഇവിടെയെത്തിയത്. റേ​ഞ്ച് കു​റ​വാ​യ​തി​നാ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ ക​യ​റി​യതായിരുന്നു രതീഷ്. ​

Read Also : ഡോക്ടർമാരുടെ സമരം തുടരുന്നു, രോഗികളെ തിരിച്ചയച്ചു: ഓപികളില്‍ വന്‍ തിരക്ക്, ശസ്ത്രക്രിയകള്‍ മാറ്റി

സം​സാ​രി​ക്കു​ന്നതിനിടെ താ​ഴെ വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ര​തീ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. റി​നീ​ഷ്, അ​നീ​ഷ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button