Latest NewsSaudi ArabiaNewsInternationalGulf

ഒമിക്രോൺ: സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ

റിയാദ്: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി ഒരാഴ്ചയ്ക്കിടെ വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 8525 പരിശോധനകൾ നടത്തിയതായി അധികൃതർ വ്യക്തമാക്കി.

Read Also: ബൈക്ക് മോഷണത്തിന് ശ്രമം : ആളുകളറിഞ്ഞതോടെ ഓടി രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിൽ

453 നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 10 വാണിജ്യ കേന്ദ്രങ്ങൾ അടച്ചതായും അധികൃതർ അറിയിച്ചു. മാസ്‌ക് ധരിക്കുന്നതിലെ അപാകത, ജനത്തിരക്ക് കൂടുതലുള്ള പ്രശ്നങ്ങൾ, തവക്കൽന ആപ്പ് ഫലപ്രദമായി ഉപയോഗിക്കുന്നതിലെ പരാജയം തുടങ്ങിയവയെല്ലാം സൗദി പരിശോധിക്കുന്നുണ്ട്.

പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, തെരുവുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തും. സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടി.

Read Also: കാശിവിശ്വനാഥന് പ്രൗഢി തിരികെ ലഭിച്ചു, നടന്നത് ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കാരം: പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് യോഗി

shortlink

Related Articles

Post Your Comments

Related Articles


Back to top button