Latest NewsIndiaNews

ഗംഗയില്‍ സ്‌നാനം ചെയ്തും തൊഴിലാളികള്‍ക്ക് പുഷ്പവൃഷ്ടി നടത്തിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും പ്രധാനമന്ത്രി മോദി

ലക്നൗ: സാധാരണക്കാരും തൊഴിലാളികളുമായി അടുത്തിടപഴകി പ്രധാനമന്ത്രി നരേന്ദ്രമോദി. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ആദ്യം തൊഴിലാളികളെ ആദരിക്കുകയാണ് ചെയ്തത്. ഗംഗയില്‍ സ്നാനം ചെയ്തും തൊഴിലാളികള്‍ക്ക് പുഷ്പവൃഷ്ടി നടത്തിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും പ്രധാനമന്ത്രി അവരിലൊരാളായി മാറി.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കഴിവുകളുടെയും മിശ്രിതം, അതുല്യ പ്രതിഭ : പ്രശാന്ത് കിഷോര്‍

ഗംഗാ നദിയില്‍ പുണ്യസ്നാനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വാരാണാസിയിലെ പരിപാടികള്‍ ആരംഭിച്ചത്. ഗംഗയില്‍ സ്നാനം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ കുറഞ്ഞ സമയം കൊണ്ട് വൈറലായി മാറി. ഗംഗാ സ്നാനത്തിന് ശേഷം ഗംഗാ ജലവുമായാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയ്ക്ക് ജീവന്‍ നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നിര്‍മ്മാണ തൊഴിലാളികളേയും പ്രധാനമന്ത്രി ആദരിച്ചു. ഓരോ തൊഴിലാളികളുടേയും അടുത്ത് ചെന്ന് പുഷ്പവൃഷ്ടി നടത്തിയാണ് അവരെ പ്രധാനമന്ത്രി ആദരിച്ചത്. ഉദ്ഘാടനത്തിന് മുന്‍പായിരുന്നു ആദരവ്. ഫ്ളൂറസെന്റ് വര്‍ക്ക് ഗിയര്‍ ധരിച്ച തൊഴിലാളികള്‍ കൈകള്‍ കൂപ്പി ഇരുന്നു, പ്രധാനമന്ത്രി അവര്‍ക്കിടയില്‍ പുഷ്പവൃഷ്ടി നടത്തി. തൊഴിലാളികള്‍ക്കൊപ്പം അദ്ദേഹം ചിത്രങ്ങളെടുക്കുകയും ചെയ്തു.

ദൂരെ മാറിയിരുന്ന തൊഴിലാളികളെ അടുത്ത് വിളിച്ചിരുത്തിയ ശേഷമായിരുന്നു അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്തത്. തൊഴിലാളികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം. നിര്‍മാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ രൂപം നല്‍കാന്‍ പ്രവര്‍ത്തിച്ച 2,500 പ്രവര്‍ത്തകരോടൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. ഉത്തര്‍പ്രദേശിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിര്‍ ചൗക്കുമായി ബന്ധിപ്പിക്കുന്നതാണ് കാശി-വിശ്വനാഥ ഇടനാഴി. 399 കോടി ചെലവിലാണ് ആദ്യഘട്ട പദ്ധതി പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button