Latest NewsIndiaSaudi ArabiaNewsInternationalGulf

തബ്ലീ​ഗ് ജമാഅത്തിനെ പൂർണമായി നിരോധിച്ച സൗദിക്കെതിരെ ഇന്ത്യയിലെ ചില സംഘടനകൾ

'തബ്ലീ​ഗ് ജമാഅത്തിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാന രഹിതം, നിരോധനം നീക്കണം': സൗദിയോട് ഇന്ത്യയിലെ മുസ്ലിം സംഘടനകൾ

ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീ​ഗ് ജമാ അത്തിന്റെ പ്രവർത്തനത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകൾ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടമെന്ന് വിശേഷിപ്പിച്ചാണ് സൗദി വിലക്കേർപ്പെടുത്തിയത്. നിരോധനം സംബന്ധിച്ച ഉത്തരവും സൗദി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക് സെമിനാരിയായ ദാറുൽ ഉലൂം ദയൂബന്ദ് സൗദിയുടെ തീരുമാനത്തെ അപലപിച്ച് കൊണ്ട് പ്രസ്താവനയിറക്കിയത്.

സംഘടനയെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും നിരോധനം നീക്കണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ തീരുമാനം രാജ്യം പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി പറഞ്ഞു. സൗദിയുടെ തീരുമാനത്തിന് പിന്നിൽ പലവിധ കാരണങ്ങളുണ്ടെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അധ്യക്ഷൻ സഫറുൽ ഇസ്ലാമം ഖാൻ പറഞ്ഞു. സൗ​ദിയിൽ നിന്ന് രൂപീകരിക്കപ്പെടാത്ത ഏത് മത സംഘടനയെയും കുറച്ച് സംശയത്തോടെയാണ് ഭരണകൂടം നോക്കിക്കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Also Read:ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചുവെന്ന് വ്യാജ വാര്‍ത്ത നല്‍കിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ പരാതി

1926 ൽ ഇന്ത്യയിലാണ് തബ്ലീ​ഗ് രൂപീകരിക്കപ്പെട്ടത്. ലോകത്താകമാനം 40 കോടിയിലേറെ അം​ഗങ്ങൾ ഈ സംഘടനയിലം​ഗമാണെന്നാണ് കണക്ക്. ഇന്ത്യയിൽ നിസാമുദീനിലെ അലമി മർക്കസ് ബം​ഗ്ലേവാലി മസ്ജിദാണ് ഇവരുടെ കേന്ദ്രം. നേരത്തെ തന്നെ സൗദിയിൽ തബ്ലീ​ഗിന് വിലക്കുണ്ട്. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള കവാടമെന്ന് പറഞ്ഞ് സംഘടയെ അപ്പാടെ നിരോധിച്ചത് ഇതാദ്യമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ ആളുകള്‍ തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെടേണ്ടതില്ലെന്നും അവരുമായി ഒരുതരത്തിലുമുള്ള സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തബ്ലീ​ഗ് ജമാഅത്ത് സമൂഹത്തിന് അപകടകരമാണെന്നും ഭീകരതയിലേയ്ക്ക് വാതില്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button