KeralaNattuvarthaNews

സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: യുവമോര്‍ച്ച

തിരുവനന്തപുരം: നേതാക്കളുടെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും എംഎല്‍എമാരുടെ ഭാര്യമാരെയും തിരുകി കയറ്റി സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ഇടത്‌വത്ക്കരിക്കാനുള്ള നീക്കത്തെയാണ് ഗവര്‍ണര്‍ എതിര്‍ത്തത്. സര്‍വ്വകലാശാല ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്ക് പോലും ഇത്തരത്തില്‍ പ്രതികരിക്കേണ്ട സാഹചര്യം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചു. ഇത് മൂന്നര കോടി വരുന്ന സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുന്നതാണ്. കഴിഞ്ഞ ആറുവര്‍ഷം പൊതു വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെട്ടെന്ന് സര്‍ക്കാര്‍ വീമ്പു പറയുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഓരോ അദ്ധ്യായന വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യസത്തിനായി പോകുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന സര്‍വ്വകലാശാല നിയമനതില്‍ 98 ശതമാനവും പാര്‍ട്ടിക്കാരും നേതാക്കളുടെ ഭാര്യമാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം വീണ, പാപ്പനംകോട് നന്ദു, അഭിജിത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിന്‍ഞ്ചിത്, കുളങ്ങരകോണം കിരണ്‍, ചൂണ്ടിക്കല്‍ ഹരി, രാമേശ്വരം ഹരി, കവിത സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button