WayanadKeralaNattuvarthaLatest NewsNews

വീട്ടിൽ അതിക്രമിച്ച് കയറി നാലംഗ സംഘത്തിന്റെ ആക്രമണം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

തോമാട്ടുചാല്‍ വാളശേരിയില്‍ രഘുനാഥ് (62) ആണ് മരിച്ചത്

വയനാട്: വീട്ടിൽ അതിക്രമിച്ച് കയറി നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. തോമാട്ടുചാല്‍ വാളശേരിയില്‍ രഘുനാഥ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നാലം​ഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.

തലക്ക് ​ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നി​ഗമനം.

Read Also : വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം: പ്രതിപക്ഷ നേതാവ്

സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന വുളു എന്ന ജിതിന്‍ ജോസഫ്, തെക്കിനേടത്തില്‍ അഖില്‍, മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ എന്നിവര്‍ സംഭവത്തിനു ശേഷം ഒളിവില്‍ പോയി. ഇവര്‍ക്കായി അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി.

രഘുനാഥിന്‍റെ മരുമകനുമായി പ്രതികളെന്ന് സംശയിക്കുന്നവർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇയാളെ അന്വേഷിച്ചാണ് അക്രമിസംഘം വീട്ടിൽ എത്തിയതെന്നാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button