KozhikodeKeralaNattuvarthaLatest NewsNews

എംഇഎസിന്റെ കോളേജ് വഖഫ് ഭൂമിയില്‍: ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്

കോഴിക്കോട്: വഖഫ് ഭൂമിയില്‍ സ്ഥാപിച്ച എംഇഎസിന്റെ കോളേജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളേജ് ഒഴിപ്പിക്കുന്നതിനാണ് ഉത്തരവ്. 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് വിലയിരുത്തി.

വിവാദങ്ങൾ ഒടുങ്ങിയിട്ട് നിയമനം: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ തീരുമാനം മാറ്റിവെച്ച് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

അതേസമയം, കോളജ് പ്രവര്‍ത്തിക്കുന്ന ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്തതാണ് എന്നാണ് എംഇഎസ് ട്രൈബ്യൂണലില്‍ വാദിച്ചു. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന വാദയമായിരുന്നു ബോര്‍ഡ് ഉയർത്തിയത്. കോളേജ് പ്രവര്‍ത്തിക്കുന്ന ഭൂമി എംഇഎസ് 45 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button