KeralaLatest NewsNews

കെ റെയില്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്ത് വിടണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം :കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പുറത്ത് വിടണമെന്ന് ഉമ്മന്‍ ചാണ്ടി. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ച് കൊണ്ടിരിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ദുരൂഹതകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് ഡിപിആര്‍ രഹസ്യ രേഖയാക്കി വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെടുകയാണ്.

Read Also  :  നിർമ്മിതബുദ്ധി,റോബോട്ടിക്സ് എന്നിവ സാങ്കേതിക യുദ്ധമുറയുടെ ഭാഗമാക്കും : ഡി.ആർ.ഡി.ഒ നവീകരണം പ്രഖ്യാപിച്ച് രാജ്നാഥ്‌ സിംഗ്

കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവന്‍ അലോക് കുമാര്‍ വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു ഭയന്നാണ്. ഡിഎംആര്‍സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ് ഇതെന്നുവരെ ആരോപണമുണ്ട്.

Read Also  :  മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു : പൊലീസുകാരനെ സർവീസിൽ നിന്ന് പുറത്താക്കി

80% മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ റെയില്‍ ഓടിക്കുമെന്നാണ് പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡിപിആറിലില്ല. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജഡിപിആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ല. 124,000 കോടി രൂപ മുടക്കി നടപ്പാക്കുന്ന കെ റെയില്‍ പദ്ധതി 110,000 കോടി രൂപ ചെലവു വരുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവറേയതാണ്. കേരളത്തിനു താങ്ങാനാവാത്തതും രാജ്യത്തെ ഏറ്റവും ചെലവേറിയതുമായ ഈ പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button