Latest NewsIndia

നിർമ്മിതബുദ്ധി,റോബോട്ടിക്സ് എന്നിവ സാങ്കേതിക യുദ്ധമുറയുടെ ഭാഗമാക്കും : ഡി.ആർ.ഡി.ഒ നവീകരണം പ്രഖ്യാപിച്ച് രാജ്നാഥ്‌ സിംഗ്

ന്യൂഡൽഹി:’നിർമ്മിത ബുദ്ധി, റോബോട്ടിക്സ് മുതലായവ സാങ്കേതിക യുദ്ധമുറയുടെ ഭാഗമാക്കുമെന്ന് ഡി.ആർ.ഡി.ഒ നവീകരണത്തെ പറ്റി രാജ്നാഥ് സിംഗ്. പ്രതിരോധ ഗവേഷണ വിഭാഗത്തിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്തും ഭാവിയിലും നേരിടാൻ പോകുന്ന സുരക്ഷാ ഭീഷണികളെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കേണ്ടതുണ്ട്. അതിന് പ്രതിരോധ ഗവേഷണ വിഭാഗത്തെ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രതിരോധമന്ത്രി വെളിപ്പെടുത്തി. ഡി.ആർ.ഡി.ഒയുടെ ‘ ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്’ എന്ന സെമിനാറിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സൈബർ യുദ്ധമുറകളും, സാങ്കേതിക സുരക്ഷാ പ്രശ്നങ്ങളും ആയുധമാക്കി രാജ്യത്തിന് നേരെ ഉണ്ടാവുന്ന പുതിയ വെല്ലുവിളികൾ നേരിടാൻ പുതിയ മേഖലകളിലേക്ക് ഗവേഷണം നടത്തേണ്ട അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button