ThiruvananthapuramKeralaNattuvarthaLatest NewsNews

കേരള പൊലീസിനുവേണ്ടി വാടക ഹെലികോപ്റ്റർ, പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം: കരാർ ചിപ്​സൺ ഏവിയേഷന്

തിരുവനന്തപുരം: കേരള പോലീസിനുവേണ്ടി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനുള്ള കരാ‍‍ർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ചൊവ്വാഴ്​ച തുറന്ന ബിഡിൽ കുറഞ്ഞ തുക ​ക്വാട്ട്​ ചെയ്​ത ചിപ്സണ് കരാ‍ർ നൽകാൻ ഡിജിപി അനിൽകാന്ത്​ അധ്യക്ഷനായ ടെൻഡർ കമ്മിറ്റി സർക്കാറിനോട്​ ശിപാ‍ർശ ചെയ്യും. വിഷയം മന്ത്രിസഭയോഗത്തിൽ ചർച്ചചെയ്യും. ഇക്കാര്യത്തിൽ സർക്കാരിന്റേതാണ് അന്തിമ തീരുമാനം.

മൂന്ന്​ വ‍ർഷത്തേക്കാണ്​ ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുക. പോലീസിന് ഹെലികോപ്റ്റർ വാടകക്ക് നൽകാൻ തയാറായി മൂന്ന് സ്വകാര്യകമ്പനികളാണ്​ രംഗത്ത് വന്നിരുന്നത്​. പ്രതിമാസം 20 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ചിപ്സണ്‍ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്​. 20 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറും പറക്കുന്നതിന് 90,000 രൂപ വീതം നൽകണം.

പാകിസ്ഥാനി കൊടും ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു

പത്തുപേർക്ക്​ വരെ യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററാറിൽ വ്യോമനിരീക്ഷണം, ആരോഗ്യ രക്ഷാപ്രവർത്തനം തുടങ്ങിയവക്കും അടിയന്തരഘട്ടങ്ങളിൽ പോലീന്റെയും വിശിഷ്​ട വ്യക്തികളുടെയും യാത്രയ്ക്കുമാണ് സർക്കാർ ഹെലികോപ്ടർ വാടകക്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button