Latest NewsUAENewsInternationalGulf

അമ്മായി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചു: യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

അജ്മാൻ: അമ്മായി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അജ്മാൻ കോടതിയുടേതാണ് നടപടി. തടവു ശിക്ഷ അവസാനിച്ച ശേഷം യുവതിയെ നാടു കടത്താനും കോടതി നിർദ്ദേശിച്ചു. 21 കാരിയായ യുവതിയാണ് അമ്മായി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

Read Also: പ്രധാനമന്ത്രിക്കൊപ്പം തൊഴിലാളികൾ ഭക്ഷണം കഴിച്ചത് നാടകമെന്ന് ജെസ്‌ല മാടശ്ശേരി, തെളിവുകളുമായി മറുപടി

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മായി അമ്മയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതി കത്തി ഉപയോഗിച്ച് നാല് തവണ കുത്തുകയായിരുന്നു. ഇളയ മകനാണ് അമ്മയുടെ ജീവൻ രക്ഷിച്ചത്. അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതക ശ്രമത്തിന് കാരണം. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Read Also: കൂട്ട ബലാത്സംഗത്തിന് ഇരയായതായി പത്തൊമ്പത്കാരിയുടെ വ്യാജ പരാതി: കരണമറിഞ്ഞ് ഞെട്ടി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button