ThiruvananthapuramLatest NewsKeralaNattuvarthaNews

പോലീസിൽ ആർഎസ്എസ് സെല്ലുകൾ,തടയാൻ സർക്കാരിനോ പാർട്ടിക്കോ കഴിയുന്നില്ല:ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം

പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെ

തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് വിമർശനത്തിന് വഴിയൊരുക്കിയത്. പോലീസിൽ ആർഎസ്എസ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്നും ഇത് തടയാൻ സർക്കാരിനോ പാർട്ടിക്കോ കഴിയുന്നില്ലെന്നുമാണ് വിമർശനം. പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെയാണെന്നും ആക്ഷേപമുയർന്നു.

ഏരിയ സമ്മേളനത്തിൽ റവന്യൂ വകുപ്പിനെയും ശക്തമായ വിമർശനമാണ് ഉയർന്നത്. റവന്യൂ വകുപ്പിൽ വ്യാപകമായ പണപ്പിരിവാണെന്നും ഇത് സർക്കാരിന് ബാധ്യതയാകുമെന്നും വിമർശനം ഉയർന്നു. മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും ആക്ഷേപമുണ്ട്. മുട്ടിൽ മരംമുറി വിവാദത്തിനു പിന്നിൽ സിപിഐയും റവന്യൂ വകുപ്പുമാണെന്നും തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഏകാധിപത്യ സ്വഭാവം കാണിച്ചുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button