IdukkiLatest NewsKeralaNattuvarthaNews

തനിക്കെതിരെ പരസ്യമായി പറഞ്ഞത് ശരിയായില്ല, നടപടി ശരിയായോയെന്ന് എംഎം മണി സ്വയം പരിശോധിക്കണമെന്ന് രാജേന്ദ്രന്‍

ജാതിയുടെ ആളാണെന്ന് സ്ഥാപിക്കാനാണ് തനിക്കെതിരെ കമ്മിഷനെ നിയോഗിച്ചതെന്നും രാജേന്ദ്രന്‍

തൊടുപുഴ: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കണമെന്ന് പ്രഖ്യാപിച്ച എംഎം മണി എംഎല്‍എയ്ക്ക് മറുപടിയുമായി എസ്. രാജേന്ദ്രന്‍ രംഗത്ത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ തനിക്കെതിരെ പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും പരാതി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി ഘടകത്തില്‍ അത് വ്യക്തമാക്കണമായിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു. നടപടി ശരിയായോയെന്ന് എംഎം മണി സ്വയം പരിശോധിക്കണമെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : ഒരു ഗുജറാത്തിക്ക് രാജ്യം മുഴുവന്‍ പോകാമെങ്കില്‍ ബംഗാളിക്ക് എന്തുകൊണ്ട് കഴിയില്ല: മമത ബാനര്‍ജി

പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ മറുപടി ലഭിക്കാത്തതിനാലാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്നും ജാതിയുടെ ആളാണെന്ന് സ്ഥാപിക്കാനാണ് തനിക്കെതിരെ കമ്മിഷനെ നിയോഗിച്ചതെന്നും രാജേന്ദ്രന്‍ പറഞ്ഞു. തത്കാലം മറ്റൊരു പാര്‍ട്ടിലേക്ക് ഇല്ലെന്ന തീരുമാനത്തിലാണ് രാജേന്ദ്രന്‍. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ എസ്. രാജേന്ദ്രന്‍ ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്ന് എം.എം. മണി കഴിഞ്ഞദിവസം മറയൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്.

ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും ഇത്രയുമാക്കിയ പാര്‍ട്ടിക്ക് ഒന്നും പൊറുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്രനോട് വേറെ പാര്‍ട്ടി നോക്കാനും മണി പറഞ്ഞു. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുമ്പോട്ടുപോകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് തവണ പാര്‍ട്ടി എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകുമെന്ന് എംഎം മണി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button