Latest NewsIndiaInternational

ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് ധനസഹായം : വാക്സിൻ ഗവേഷണ കേന്ദ്രത്തിനായി 500 കോടി നൽകുമെന്ന് പൂനവാല കുടുംബം

ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് വാക്സിൻ ഗവേഷണ കേന്ദ്രം നിർമ്മിക്കാനായി 500 കോടി രൂപ ധനസഹായം നൽകുമെന്ന പ്രഖ്യാപനവുമായി പൂനവാല കുടുംബം. പ്രശസ്ത വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരാണ് പൂനവാല കുടുംബം.

കമ്പനിയുടെ തന്നെ ഭാഗമായ സിറം ലൈഫ് സയൻസസ് ആണ് ധനസഹായ പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. യൂണിവേഴ്സിറ്റിയുടെ ഓൾഡ് റോഡ് ക്യാംപസിൽ, 300 ശാസ്ത്രജ്ഞർക്ക് ഗവേഷണം നടത്താൻ സൗകര്യമുള്ള ഗവേഷണ കേന്ദ്രമായിരിക്കും നിർമ്മിക്കുക. കെട്ടിടത്തിന് പേര് നൽകുക പൂനവാല വാക്സിംഗ് റിസർച്ച് ബിൽഡിങ് എന്നായിരിക്കും. ജന്നർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസിരാകേന്ദ്രവും പ്രധാന ഗവേഷണശാലയും ഇതിനുള്ളിലായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടാണ് ആസ്ട്ര സെനക്ക വാക്സിൻ നിർമ്മിക്കുന്നത്.

ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക്‌ പൂനവാല കുടുംബവുമായി ദീർഘകാലത്തെ ഗാഡമായ ബന്ധമുണ്ടെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ലൂയിസ് റിച്ചാർഡ്സൺ വ്യക്തമാക്കുന്നു. വാക്സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പൂനവാല കുടുംബത്തിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button