Latest NewsIndiaNews

രാഹുൽ ഗാന്ധിയുടെ റാലിയിൽ ബിപിൻ റാവത്തിന്റെ കട്ട്ഔട്ട്: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് പരിഹാസം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സൈനികരെ വശത്താക്കാൻ നീക്കവുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന റാലിയിൽ രാഹുൽ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കട്ട്ഔട്ടിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ കട്ട്ഔട്ടും സ്ഥാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ കട്ട്ഔട്ടിനെക്കാൾ വലുപ്പത്തിലാണ് റാവത്തിന്റെ കട്ട്ഔട്ട് സ്ഥാപിച്ചിരുന്നത്.

ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ‘വിജയ് സമ്മാൻ’ റാലി യിൽ സൈനികരുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസ് പദ്ധതികൾ തയാറാക്കിയിരുന്നു. രാഷ്ട്രീയ റാലിക്ക് ജനറൽ റാവത്തിന്റെ കട്ട്ഔട്ട് വച്ചത് എന്തിനാണ് എന്നുള്ള ചോദ്യത്തിന് കോൺഗ്രസ് സൈനികരെ ബഹുമാനിക്കുന്നു എന്നും രാജ്യത്തിന്റെ അഭിമാനമായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്നുമുള്ള മറുപടിയാണ് ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഗണേഷ് ഗോഡിയാൽ നൽകിയത്.

യൂട്യൂബറെ ആക്രമിച്ച കേസ്: നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
ഉത്തരാഖണ്ഡിലെ സാമൂഹിക ആവശ്യങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണ് റാവത്ത് എന്നും മഹാനായ അദ്ദേഹത്തോടുളള കോൺഗ്രസിന്റെ ആദരവാണ് ഇതെന്നും ഗോഡിയാൽ പറഞ്ഞു. രാഹുലിന്റെ റാലിയിലേക്ക് മുൻ സൈനികരെ പാർട്ടി ക്ഷണിച്ചിരുന്നതായും ചിലർ പങ്കെടുത്തതായും ഗോഡിയാൽ വ്യക്തമാക്കി.

അതേസമയം, വെറും കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് ജനറൽ റാവത്തിനെ വലിച്ചിഴയക്കയാണ് എന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു. സൈനികരോട് കോൺഗ്രസിനുണ്ടായ പെട്ടന്നുള്ള സ്നേഹം ഇലക്ഷൻ സമയത്ത് മനസിലാക്കാവുന്നതേയുള്ളു എന്നും രാഷ്ട്രീയത്തിൽ നിന്നും ജനറൽ റാവത്തിനെ മാറ്റിനിർത്താമായിരുന്നു എന്നും ബിജെപി വക്താവ് വിപിൻ കൈന്തോള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button