Latest NewsIndiaNews

മോദിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴി: കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പി ചിദംബരം

അദ്ദേഹം എന്തിനെയെങ്കിലും ഭയപ്പെടുന്നു എന്നതിൽ തനിക്ക് സന്തോഷമുണ്ട്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പിൽ തോൽക്കുമോ എന്ന ഭയമാണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. പാർട്ടി സഹപ്രവർത്തകർ ഉൾപ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്നും ബിജെപി സർക്കാർ വിനാശകരമാണെന്നും ചിദംബരം പറഞ്ഞു.

കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നും ആസാമിലെ കോൺഗ്രസ് പ്രവർത്തകർക്കായുള്ള ത്രിദിന പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ആരും തേടിയെത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റ് ജനറൽ ആശുപത്രി നേടിയത് അരക്കോടിയിലേറെ രൂപ

മോദിക്ക് ദൈവമുൾപ്പടെ ഒന്നിനെയും ഭയമില്ലെന്നും എന്നാൽ അദ്ദേഹം തെരഞ്ഞെടുപ്പിനെ ഭയക്കുന്നുവെന്നും ചിദംബരം പറഞ്ഞു. ഒരു സാഹചര്യത്തിലും തെരഞ്ഞെടുപ്പിൽ തോൽക്കാൻ മോദി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം എന്തിനെയെങ്കിലും ഭയപ്പെടുന്നു എന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ചിദംബരം വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴി എന്നും ചിദംബരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button