KeralaLatest NewsNews

വായടപ്പിക്കാം എന്ന് കരുതണ്ട, ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്: ഫാത്തിമ തഹ്‌ലിയ

ബാലുശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ സംഭവത്തിനെതിരെ ഫാത്തിമ തഹ്‌ലിയ. ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല താൻ നിലപാട് പറയുന്നതെന്നും വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ എന്നും ഫാത്തിമ തഹ്‌ലിയ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വക വെച്ച് നൽകാനുളള ശ്രമമാണ് സർക്കാർ നടത്തേണ്ടതെന്നും ആളുകളുടെ സ്വത്വത്തെ സെൻസർ ചെയ്യപ്പെടാതെ, അവർക്ക് അവരായി നിലക്കൊള്ളാൻ സാധിക്കുക എന്നതാണ് ജന്റർ ഇക്ക്വാലിറ്റിഎന്നും ഫാത്തിമ ചൂണ്ടിക്കാട്ടുന്നു.

ഫാത്തിമ തഹ്ലിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;

ജന്റർ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റർ സെൻസിറ്റൈസേഷൻ(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്. ആളുകളുടെ സ്വത്വത്തെ സെൻസർ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങൾക്ക് നിങ്ങളായി നിലക്കൊള്ളാൻ സാധിക്കുക എന്നതാണ് ജന്റർ ഇക്ക്വാലിറ്റി. ഏതൊരു സ്വതത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാൽ അത് മറ്റ് സ്വത്വങ്ങളെ അരികുവൽക്കരിക്കും. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേർന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉൾപ്പെടുന്ന അവകാശങ്ങൾ വക വെച്ച് നൽകാനുളള ശ്രമമാണ് സർക്കാർ നടത്തേണ്ടത്. അല്ലാതെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല! മുന്നോട്ടുള്ള അവരുടെജീവിതത്തിൽ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാർത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാൻ അനുവദിക്കലാണ് ജനാധിപത്യം. അവിടെ ലിംഗനിഷ്പക്ഷതയല്ല ലിംഗ സംവേദനക്ഷമതയാണ് നമ്മുടെ മാർഗം. ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോർട്ടിലും കേരളത്തിൽ നടന്ന കേരള ഹയർ എജുക്കേഷൻ കൗൺസിലിനു കീഴിൽ നടന്ന പഠനങ്ങളിലും പറയുന്നുണ്ട്. ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്. വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട !

shortlink

Related Articles

Post Your Comments

Related Articles


Back to top button