KeralaLatest NewsNews

ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാൻ കെട്ടിത്തൂക്കിയത് ദേശീയ പതാക: പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം : ഇറച്ചിവെട്ടിയ ശേഷം കൈ വൃത്തിയാക്കാൻ കോഴിക്കടയിൽ ദേശീയ പതാക കെട്ടിത്തൂക്കി ഇറച്ചിക്കടയുടമ. കാട്ടാക്കടയിലെ കിള്ളി ബർമ റോഡിലെ ഹലാൽ ചിക്കൻ ആൻഡ് മട്ടൻ സ്റ്റാളിലാണ് കൈതുടയ്‌ക്കാൻ ദേശീയ പതാക കെട്ടിത്തൂക്കിയിരിക്കുന്നത്. ഇതിനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇറച്ചിക്കടയുടമ ഇവിടെ ദേശീയ പതാക കെട്ടിത്തൂക്കിയത്. ഇതോടെ പ്രദേശവാസികളിൽ ചിലർ ഇത് ഫോണിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പോലീസുകാർ കടയിൽ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റിയിരുന്നു. പോലീസ് എത്തി നോക്കിയപ്പോൾ പരാതിയിൽ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടർന്ന് തിരികെ പോകുകയായിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പരാതിക്കാർ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാനോ, ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

Read Also  :  ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

അതേസമയം, പതാക അഴിച്ചുമാറ്റാൻ ഇറച്ചിക്കടക്കാരന് വിവരം നൽകിയത് പോലീസിലെ ചില ഉദ്യോഗസ്ഥരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പോലീസിന് മാത്രമാണ് ദൃശ്യങ്ങൾ കൈമാറിയതെന്നും പൊതുപ്രവർത്തകൻ കാട്ടാക്കട രജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button