Latest NewsKeralaNews

ജനറല്‍ ബിപിന്‍ റാവത്തിനെ അപമാനിച്ച രശ്മിതയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിന് ?ചോദ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിമാര്‍

അവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും

ന്യൂഡല്‍ഹി : ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ച് കേരള സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിതാ രാമന്ദ്രനെ പിണറായി സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന ചോദ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിമാര്‍. വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് അമര്‍ഷം രേഖപ്പെടുത്തി രംഗത്ത് വന്നത്. ബിപിന്‍ റാവത്തിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച് കേരള സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിതാ രാമചന്ദ്രന്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ പ്രതികരണം.

Read Also : ‘സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകള്‍ പ്രഹസനം, പൊലീസും നേതാക്കളും ഒത്തു കളിക്കുന്നു’

‘ജനറല്‍ ബിപിന്‍ റാവത്തിനെയും, മറ്റ് സൈനികരെയും അപമാനിച്ച ഇടത് പാര്‍ട്ടിയുടെ നടപടി അന്ത്യന്തം ഖേദകരമാണ്. ഇടത് പക്ഷം പ്രോത്സാഹിപ്പിച്ച , പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്‌കാരം എന്താണെന്നാണ് ഇത് വ്യക്തമാക്കുന്നത്. സൈനികരുടെ വിയോഗത്തില്‍ രാജ്യത്തിനുണ്ടായ ദു:ഖം നാം കണ്ടതാണ്. ബിപിന്‍ റാവത്ത് രാജ്യത്തിന് വേണ്ടി നല്‍കിയ സംഭാവനകളില്‍ ആര്‍ക്കും സംശയമില്ല. എങ്കിലും കേരളത്തിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ നിന്ദിക്കുന്നതാണ്’ , കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

‘ബിപിന്‍ റാവത്തിനെതിരെ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജനങ്ങള്‍ ഇതിന് ശ്രദ്ധകൊടുക്കരുത്. കേരളത്തില്‍ നിന്നും നിരവധി പേരാണ് സേനയില്‍ ചേര്‍ന്ന് രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയത്. നിരവധി കുടുംബങ്ങളാണ് അവരുടെ മക്കളെ രാജ്യത്തിന് നല്‍കിയത്. ഇവരെയും, നമ്മുടെ മുഴുവന്‍ സേനയെയും പ്രതിനിധീകരിക്കുന്ന സംയുക്ത സൈനിക മേധാവിയെ അപമാനിച്ചത് നടക്കാന്‍ പാടില്ലാത്തതാണ്. രാജ്യത്തോടും, സൈനികരോടുമുള്ള സിപിഎമ്മിന്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്’ , അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ദേശീയത സംരക്ഷിക്കുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളോടും സിപിഎമ്മിന് എതിര്‍പ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചു. കേരളത്തില്‍ നിന്നും ഹെലികോപ്റ്റര്‍ അപകടം നടന്ന കോയമ്പത്തൂരിലേക്ക് വലിയ ദൂരമില്ല. എന്നിട്ടും സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. എന്നാല്‍ വിവരം അറിഞ്ഞയുടന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലില്‍ അവിടേക്ക് എത്തി. കേരള മുഖ്യമന്ത്രിയാണ് ആദ്യം എത്തേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇതിന് തയ്യാറായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button