KeralaNattuvarthaLatest NewsNews

ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പൊലിസ് സംഘടിപ്പിച്ച ഡ്രോണ്‍ ഡെവലപ്‌മെന്റ് ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:പൊലീ​​​സു​​​കാ​​​ര​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തിയ കേസ്: പ്രതിക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം

പൊലിസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡ്രോൺ ഹാക്കത്തോണിനോട് അനുബന്ധിച്ച്‌ എയര്‍ ഷോയും, എക്‌സിബിഷനും നടന്നു. ഈഗിള്‍ ഐഡ് പൊലീസിങ് എന്ന് പേരിട്ട പരിപാടിയിലുടെ കുറ്റാന്വേഷണമേഖലയിലെ ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനും പൊലിസ് ലക്ഷ്യമിടുന്നുണ്ട്.

അതേസമയം, ഡ്രോണ്‍ സാങ്കേതികവിദ്യ സ്വന്തം നിലയില്‍ വികസിപ്പിക്കാന്‍ വേണ്ടി ഡ്രോണ്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം കേരള പൊലിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഹാക്കത്തോണ്‍. ഇതോടെ കുറ്റകൃത്യങ്ങൾ കൂടുതൽ കുറയ്ക്കാനാകുമെന്ന വിശ്വാസത്തിലാണ് സർക്കാരും പോലീസും.

shortlink

Related Articles

Post Your Comments

Related Articles


Back to top button