KottayamLatest NewsKeralaNattuvarthaNews

ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന : എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പഴകിയ ഭക്ഷണം പിടിച്ചെടുത്ത ​ഹോ​ട്ട​ലു​ക​ള്‍ക്ക് ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍കി

ഏ​റ്റു​മാ​നൂ​ര്‍: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ​ഹോ​ട്ട​ലു​ക​ള്‍ക്ക് ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍കി. ‌‌

പേ​രൂ​ർ ക​വ​ല​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്നും ത​വ​ള​ക്കു​ഴി, പ​ട്ടി​ത്താ​നം മേ​ഖ​ല​യി​ലെ അ​ഞ്ച് ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എം.​സി റോ​ഡി​ലെ ര​ണ്ട് ഹോ​ട്ട​ലി​ല്‍ നി​ന്നു​മാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​ ഹോട്ടലുകളിൽ നിന്ന് പി​ഴ​യീ​ടാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​റ്റ്‌​ലി പി. ​ജോ​ണ്‍ പ​റ​ഞ്ഞു.

Read Also : ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും

ഇന്നലെ രാ​വി​ലെ ആ​റി​നാ​ണ്​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എം.​സി റോ​ഡ​രി​കി​ല്‍ സെ​ന്‍ട്ര​ല്‍ ജ​ങ്​​ഷ​ന്‍ മു​ത​ല്‍ പ​ട്ടി​ത്താ​നം വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​കി​യ അ​ച്ചാ​റു​ക​ള്‍, അ​വി​യ​ല്‍, തോ​ര​ന്‍ തു​ട​ങ്ങി​യ ക​റി​ക​ള്‍, ചോ​റ്, പൊ​റോ​ട്ട, ച​പ്പാ​ത്തി, ബീ​ഫ്, ചി​ക്ക​ന്‍, മീ​ന്‍ ഇ​വ​യെ​ല്ലാം പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ഉൾപെ​ടു​ന്നു.

ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എം.​ആ​ര്‍. രാ​ജേ​ഷ്, കെ.​കെ. വി​ജി​ത, പി.​പി. ര​ജി​ത, ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രാ​യ ഹ​രീ​ഷ് കു​മാ​ര്‍, പ്രേം​കു​മാ​ര്‍, ജോ​മോ​ന്‍, റോ​ബി​ന്‍ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button