Latest NewsIndia

മുൻ എംഎൽഎ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ: ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്റെ വാതിൽ തകർന്ന നിലയിലാണുള്ളത്.

റാഞ്ചി: മുൻ ജാർഖണ്ഡ് എംഎൽഎ കമൽ കിഷോറിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്റെ വാതിൽ തകർന്ന നിലയിലാണുള്ളത്. കിഷോറിന്റെ ഭാര്യ നീരു ശാന്തി ബോധംകെട്ട നിലയിൽ റൂമിലുണ്ടായിരുന്നു. ഇവരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദമ്പതികൾ അസുഖ ബാധിതരായിരുന്നുവെന്നാണ് റിപ്പോർട്ട്. രാവിലെ 11:00 മണിയായിട്ടും അമ്മാവൻ മുറിയിൽ നിന്ന് പുറത്തുവരാഞ്ഞപ്പോൾ താൻ വാതിലിൽ മുട്ടിയെന്നും തുടർന്ന് കിടപ്പുമുറിയുടെ വാതിൽ തകർത്തെന്നും ഭഗത്തിന്റെ സഹോദരപുത്രി മംമ്ത കുമാരി പറഞ്ഞു.

നിരു ശാന്തിയെ അബോധാവസ്ഥയിൽ കണ്ടെത്തി, കമൽ കിഷോർ ഭഗത് ശ്വാസം പോലും എടുക്കുന്നുണ്ടായിരുന്നില്ല, അവർ സാക്ഷ്യപ്പെടുത്തി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 55 കാരനായ കമൽ കിഷോർ, 2009 ലായിരുന്നു എംഎൽഎയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button