Latest NewsNewsInternationalOmanGulf

വിദേശ നിക്ഷേപകർക്കായുള്ള ഇലക്ട്രോണിക് ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് ഒമാൻ

മസ്‌കത്ത്: വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കായി ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ച് ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെയായിരിക്കും ഈ സേവനം ലഭ്യമാകുന്നത്.

Read Also: ‘ഭീകരവാദം കനത്ത വെല്ലുവിളി’ : ഫ്രാൻസിനും ഇന്ത്യയ്ക്കും പോലും രക്ഷയില്ലെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി

രാജ്യത്തെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്തെ വാണിജ്യ, വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുക, നടപടിക്രമങ്ങൾ കൂടുതൽ ലളിതവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയ്ക്ക് പിന്നിലുണ്ട്. ഇലക്ട്രോണിക് ലൈസൻസിംഗ് സംവിധാനത്തിലൂടെ നിക്ഷേപകർക്ക് പദ്ധതികളുടെ വിവരം, നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന തുക തുടങ്ങിയ വിവരങ്ങൾ നൽകുാൻ കഴിയും. സംരംഭകരെ രാജ്യത്തേക്ക് ക്ഷണിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Read Also: കെഎസ്ആർടിസി നേരാവണ്ണം നടത്താൻ സാധിക്കാത്തവരാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നത്: വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button