Latest NewsUAENewsInternationalGulf

യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളിൽ ഒരാളാണ് മാജിദ് അൽ ഫുത്തൈം. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം എന്നിവിടങ്ങളിലായി 300-ലേറെ കാർഫോർ സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും അദ്ദേഹം സ്ഥാപിച്ച കമ്പനിക്ക് കീഴിലുണ്ട്.

Read Also: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം: പ്രഖ്യാപനവുമായി അമരീന്ദര്‍ സിങ്‌

ദുബായിയിലെ മാൾ ഓഫ് എമിറേറ്റ്‌സാണ് ഇതിൽ പ്രധാന ആകർഷണം. ഫോർബ്‌സിന്റെ 35-ാം വാർഷിക ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 അറബികളിൽ ഒരാളായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാജിദ് അൽഫുത്തൈമിന് ആദരാഞ്ജലികൾ അർപ്പിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

Read Also: ലോക എക്‌സ്‌പോ 2030: വേദിയുടെ നറുക്കെടുപ്പിനായുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ച് സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button