Latest NewsSaudi ArabiaNewsInternationalGulf

ലോക എക്‌സ്‌പോ 2030: വേദിയുടെ നറുക്കെടുപ്പിനായുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ച് സൗദി

റിയാദ്: ലോക എക്‌സ്‌പോ 2030 ന് വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ച് സൗദി. ലോക എക്‌സ്‌പോ വേദി തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സ്ഥാനാർത്ഥിത്വം നിശ്ചയിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Read Also: ആമസോണിന് 200 കോടി പിഴ! ഫ്യൂച്വര്‍ കൂപ്പണ്‍സുമായുള്ള 2019ലെ കരാര്‍ റദ്ദാക്കി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ലോക എക്‌സ്‌പോ 2030 റിയാദിൽ വെച്ച് നടത്തുന്നതിനുള്ള താത്പര്യം സൗദി നേരത്തെ അറിയിച്ചിരുന്നു. ലോക എക്‌സ്‌പോ സംഘാടകരായ ബിഐഇ ഡിസംബർ 14-ന് പാരീസിൽ വെച്ച് നടത്തിയ വിർച്യുൽ ജനറൽ അസംബ്ലി മീറ്റിംഗിൽ സൗദി അറേബ്യ ഔദ്യോഗികമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും ലോക എക്‌സ്‌പോ 2030 വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുത്തിട്ടുണ്ട്. മാനവകുലത്തിന്റെ പുരോഗതിക്കായി ആഗോളതലത്തിലെ ഏറ്റവും മികച്ച ആശയങ്ങൾ, ചിന്തകൾ, ചിന്തകർ എന്നിവയെ ഒത്തൊരുമിപ്പിക്കുന്നതിന് വേണ്ടിയാണ് ലോക എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

Read Also: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : അറുപത്തിമൂന്നുകാരി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button