Latest NewsIndia

ആമസോണിന് 200 കോടി പിഴ! ഫ്യൂച്വര്‍ കൂപ്പണ്‍സുമായുള്ള 2019ലെ കരാര്‍ റദ്ദാക്കി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

റെഗുലേറ്ററി അനുമതി തേടുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതികള്‍ പരിശോധിച്ചാണ് നടപടി.

ന്യൂഡൽഹി: അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് 200 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI).
ഫ്യൂച്വര്‍ കൂപ്പണ്‍സുമായുള്ള 2019ലെ കരാറും സിസിഐ റദ്ദ് ചെയ്തിട്ടുണ്ട്. റെഗുലേറ്ററി അനുമതി തേടുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതികള്‍ പരിശോധിച്ചാണ് നടപടി.

57 പേജുള്ള ഉത്തരവില്‍, ഇന്ത്യയുടെ ആന്റി ട്രസ്റ്റ് റെഗുലേറ്ററി ബോഡിയായ സിസിഐ പറയുന്നത് ഇങ്ങനെ- ‘2019 കരാറിന്റെ യഥാര്‍ത്ഥ ലക്ഷ്യവും വിശദാംശങ്ങളും ആമസോണ്‍ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.’ കരാര്‍ വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് CCI പറഞ്ഞു. അതുവരെ അതിനുള്ള അംഗീകാരം താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്നും സിസിഐ വ്യക്തമാക്കി.ആമസോണ്‍ സംയോജനത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ഒളിച്ചുവെക്കുകയും വാണിജ്യ കരാറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും CCI ഉത്തരവില്‍ പറയുന്നു.

ഫൂച്വര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ മാതൃ സ്ഥാപനമായ ഫ്യൂച്വര്‍ റീട്ടെയില്‍ ലിമിറ്റഡിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന പരാതിയാണ് ആമസോണിനെതിരെ എഫ്പിസിഎല്ലും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സിഎഐടി) ചുമത്തിയത്.

ക്ലിയറന്‍സ് നല്‍കിയിട്ടുള്ള കരാര്‍ റദ്ദാക്കാന്‍ നിയമപരമായ അധികാരമില്ലെന്ന് സിസിഐക്ക് മുമ്പാകെ ആമസോണ്‍ വാദിച്ചതിന് പിന്നാലെയാണ് നടപടി. അനുമതി അസാധുവാക്കാനുള്ളത് കടുത്ത അധികാരമാണ്, അത് വ്യക്തമായി നല്‍കിയിട്ടില്ലെങ്കില്‍ അതോറിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നും ആമസോണ്‍ സിസിഐയെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button