ThrissurNattuvarthaLatest NewsKeralaNews

വ്യാ​ജ​രേ​ഖ ച​മ​ച്ച് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​ : രണ്ട് പ്രതികൾ അറസ്റ്റിൽ

മൂ​കാം​ബി​ക ഹോം​സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്മെന്റ്സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ പൂ​ത്തോ​ൾ അ​ടി​യാ​ട്ട് ലൈ​ൻ രാ​ജ്ഭ​വ​ൻ രാ​ജു സേ​തു​റാം (48), പൂ​ങ്കു​ന്നം ച​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ അ​ജി​ത് (46) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

തൃ​ശൂ​ർ: വ്യാ​ജ​രേ​ഖ ച​മ​ച്ച് വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ​നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെടുത്ത കേ​സി​ൽ രണ്ട് പ്ര​തി​ക​ൾ അറസ്റ്റിൽ. മൂ​കാം​ബി​ക ഹോം​സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്മെന്റ്സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ പൂ​ത്തോ​ൾ അ​ടി​യാ​ട്ട് ലൈ​ൻ രാ​ജ്ഭ​വ​ൻ രാ​ജു സേ​തു​റാം (48), പൂ​ങ്കു​ന്നം ച​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ അ​ജി​ത് (46) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്.

2015-ൽ ​പൂ​ങ്കു​ന്ന​ത്ത് ബാം​ബൂ വേ​വ്സ് എ​ന്ന പേ​രി​ൽ പ​ണി​യാ​രം​ഭി​ച്ച ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ത്തിന്റെ പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. ഫ്ലാ​റ്റ്​ ബു​ക്ക് ചെ​യ്ത ഇ​ട​പാ​ടു​കാ​രെ​ക്കൊ​ണ്ട് ഫ്ലാ​റ്റിന്റെ യ​ഥാ​ർ​ഥ രേ​ഖ​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കൊ​ച്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ബു​ൾ​സ്​ ഹൗ​സി​ങ്​ ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​പ്പി​ച്ചി​രു​ന്നു. ‌‌

Read Also : ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 9 വനിത ജീവനക്കാര്‍ മരിച്ചു: പ്രതിഷേധവുമായി 3000ത്തോളം വനിതാ ജീവനക്കാര്‍

പി​ന്നീ​ട് ഇ​തേ രേ​ഖ​ക​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ നി​ർ​മി​ച്ച് അ​തേ ഫ്ലാ​റ്റു​ക​ൾ​ക്ക് ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ പേ​രി​ലും മ​റ്റ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്നും പ്ര​തി​ക​ൾ വാ​യ്​​പ​യെ​ടു​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ ബു​ൾ​സ് ഹൗ​സി​ങ്​ ഫി​നാ​ൻ​സി​ന് ഇ​വ​ർ മൂ​ന്ന് കോ​ടി രൂ​പ തി​രി​ച്ച​ട​ക്കാ​നു​ള്ള​താ​യി ക​മ്പ​നി അ​സി. ലീ​ഗ​ൽ മാ​നേ​ജ​ർ അ​നു​ഷ് എ. ​ര​വീ​ന്ദ്രന്റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തൃ​ശൂ​ർ വെ​സ്​​റ്റ്​ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ 17 പ്ര​തി​ക​ളു​ണ്ട്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

തൃ​ശൂ​ർ വെ​സ്​​റ്റ്​ പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button