UAELatest NewsNewsInternationalGulf

നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

റാസൽഖൈമ: നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎഇയിലാണ് സംഭവം. യുഎഇയിലെ റാക് അൽ മ്യാരീദിലെ ഹോട്ടൽ നീന്തൽ കുളത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുൻപ് അബുദാബിയിൽ നിന്ന് കുടുംബത്തോടൊപ്പം ഹോട്ടലിൽ എത്തിയതാണ് ഇവർ. എത്യോപ്യൻ സ്വദേശിയായ യുവതിയാണ് മരിച്ചത്. നീന്തൽക്കുളത്തിൽ കിടന്ന ഇരുവരെയും ഒരു ഹോട്ടൽ ജീവനക്കാരനാണ് കരയ്‌ക്കെത്തിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Read Also: യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നയാള്‍ പിണറായിയുടെ സെക്രട്ടറി പണി എടുക്കരുരുത്: തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ്

നാലുവയസുകാരനായ കുട്ടിയുടെ മൃതദേഹം റാക് സഖർ ആശുപത്രി മോർച്ചറിയിലേക്കും യുവതിയുടെ മൃതദേഹം റാക് ഉബൈദുല്ല ആശുപത്രി മോർച്ചറിയിലേക്കും മാറ്റിയിട്ടുണ്ട്. നീന്തൽ കുളത്തിലേക്ക് പ്രവേശനം ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായതെന്നും ആ സമയത്ത് ലൈഫ് ഗാർഡും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഹലാലല്ലാത്ത ബണ്ടി ലേലം പിടിച്ച കാക്കക്കെതിരെ എൻഐഎ അന്വേഷണം വേണം: പരിഹാസവുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button