KeralaLatest NewsNews

ഹലാലല്ലാത്ത ബണ്ടി ലേലം പിടിച്ച കാക്കക്കെതിരെ എൻഐഎ അന്വേഷണം വേണം: പരിഹാസവുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

ഗുരുവായൂരപ്പന്റെ പഴയ വാഹനമായ രഥം ഓടിച്ചിരുന്നത് അർജുനനാണെങ്കിൽ ആധുനിക ഥാർ ഇനി ഓടിക്കുന്നത് കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദലിയാണ്

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയത് അമല്‍ മുഹമ്മദ്. എന്നാൽ അമലിനു വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞത് വലിയ ചർച്ചയാകുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വ ശ്രീജിത്ത്‌ പെരുമന. സമൂഹമാധ്യമത്തിൽ അഡ്വ ശ്രീജിത്ത്‌ പെരുമന പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

read also: നഷ്ടങ്ങളുടെ 2021: വെള്ളിത്തിരയിൽ നിന്നും വിടവാങ്ങിയവർ

പോസ്റ്റ് പൂർണ്ണ രൂപം

ആരെവിടെ ❗️
ഉണരൂ ഗോഡ്‌സെ കുഞ്ഞുങ്ങളേ….
കളിച്ച് കളിച്ച് കാക്കന്മാർ മോട്ടോർവാഹന ജിഹാദിനും തുടക്കമിട്ടിരിക്കുന്നു അതും ഗുരുവായൂർ നടയിൽവെച്ച് 😱

ഹലാലല്ലാത്ത ബണ്ടി ലേലം പിടിച്ച കാക്കക്കെതിരെ എൻഐഎ അന്വേഷണം വേണം.
ഗുരുവായൂരപ്പന്റെ ഭക്തനായ മഹീന്ദ്ര ഉടമയാണ് ഥാർ കാണിക്കയായി സമർപ്പിച്ചത്. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും പോയി വരാൻ നല്ല വാഹനമുള്ളപ്പോൾ ഭൂമിയിലെ ഓഫ് റോഡ് ഡ്രൈവിന് പറ്റിയ വാഹനമായതിനാൽ ദേവസ്വത്തിന് ഉപയോഗിക്കാൻ താൽപര്യം ഉണ്ടായില്ല. ലേലത്തിൽ വിൽക്കാൻ ദേവസ്വം തീരുമാനിക്കുകയായിരുന്നു.
ഗുരുവായൂരപ്പന്റെ പഴയ വാഹനമായ രഥം ഓടിച്ചിരുന്നത് അർജുനനാണെങ്കിൽ ആധുനിക ഥാർ ഇനി ഓടിക്കുന്നത് കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദലിയാണ്. ഉണ്ണുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിൽ പോലും വർഗീയത കാണുന്ന ഗോഡ്‌സെ കുഞ്ഞുങ്ങളുടെ മെഡുല ഒബ്ലാങ്ങേറ്റക്ക്‌ കിട്ടിയ അടിയായിപ്പോയി ഇത്.
ഥാറിലും രഥത്തിലും ‘ ഥ ‘ ഉണ്ടല്ലോ എന്നതാണ് ഏക ആശ്വാസം ❗️

അഹിന്ദുക്കൾക്ക് പ്രവേശനമില്ലെങ്കിലും അവരുടെ കാശ് വാങ്ങാൻ അമ്പലം വിഴുങ്ങികളുടെ ഉത്സാഹം കാണുമ്പോഴാണ് പൈസക്കും മുകളിൽ പറക്കാത്ത ഭക്തി തിരിച്ചറിയുന്നത്..

അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button