KeralaLatest NewsNews

വൈറൽ ഉസ്താദ് ഇപ്പോഴും വഴിയരികിൽ കപ്പ വിൽക്കുന്നു, പപ്പടം വിറ്റ അമ്മൂമ്മയെ കുത്തുപാള എടുപ്പിച്ച നന്മ മരങ്ങൾ : കുറിപ്പ്

സോഷ്യൽ മീഡിയയുടെ ചില 'സഹായ' ഉപദ്രവങ്ങൾ

സോഷ്യൽ മീഡിയ പലപ്പോഴും സഹായമാണ്. ചാരിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന പലരും സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങൾ അറിയുകയും സഹായം ചെയ്യുകയും ചെയ്യും. എന്നാൽ ചിലപ്പോൾ ഈ സഹായങ്ങൾ ഉപദ്രവങ്ങളായി മാറാറുണ്ട്. അത്തരത്തിൽ ചില ഉപദ്രവങ്ങൾ കാരണം ജീവിതം വഴിമുട്ടിയ ചിലരെ ഓർമ്മിപ്പിക്കുകയാണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന.

സോഷ്യൽ മീഡിയ എന്ന ഇരുതല മൂർച്ചയുള്ള വാൾ ❗️

പപ്പടം വിറ്റ അമ്മൂമ്മയെ കുത്തുപാള എടുപ്പിച്ച നെന്മ മെരങ്ങൾ കപ്പ വിറ്റ ഉസ്താദിൽ നിന്നും അരികൊമ്പനെ തിരിച്ചു കൊണ്ടുവരാനും, ഹിന്ദിക്കാരിയുടെ മരണാനന്തര പൂജയും ഏറ്റെടുത്ത രേവത് എന്ന നെന്മ മെരത്തിൽ എത്തി നിിൽക്കുമ്പോൾ..

read also:യാത്രക്കാന്റെ ട്രോളി ബാഗില്‍ നിന്ന് പെരുമ്പാമ്പുകളെയും പല്ലികളെയും പിടിച്ചെടുത്തു

സോഷ്യൽ മീഡിയ വൈറൽ ഇരട്ടത്താപ്പുകളുടെ ചില ഇരകളെ പരിചയപ്പെടാം..

സോഷ്യൽ മീഡിയ ഒരാൾക്കൂട്ടമാണ് അന്തവും കുന്തവുമില്ലാത്ത ഒരാൾക്കൂട്ടം. കൂടെ നിന്ന് കൂട്ടിക്കൊടുക്കാനും മടിയില്ലാത്തവരും, മുഖമില്ലാത്തവരുമായി ഒരുപാടുപേരുണ്ടിവിടെ. ഭൂരിപക്ഷത്തോട് താരതമ്യപ്പെടുക എന്നത് ഈ ആൾക്കൂട്ടത്തിന്റെ ഒരു പൊതു സ്വഭാവമാണ്..
🚩
സൈബർ പോരാളികളുടെയും നെന്മ മെരങ്ങളുടെയും ആവേശം കഴിഞ്ഞു ‘വൈറൽ ഉസ്താദ്’ ഇപ്പോഴും വഴിയരികിൽ കപ്പ വിക്കുന്നുണ്ട്…..
വ്ലോഗുകാരും, നെന്മ മെരങ്ങളുമെല്ലാം ഉസ്താദിന്റെ കദന കഥ പാടി സബ്സ്ക്രൈബേഴ്‌സിനെയും, കാശും വാരി.

നാളിതുവരെ ചെയ്തുപോന്നിരുന്ന മദ്രസാ അദ്യാപന ജോലി കൊറോണ കാലത്ത് നഷ്ടമായപ്പോൾ കുടുംബം പോറ്റാൻ കപ്പ കച്ചവടം തുടങ്ങി വൈറലായ സമയം പല നന്മമരങ്ങളും ഉസ്താദിനെ തേടിവരികയും സഹായങ്ങൾ വാഗ്ദ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കൊടുത്ത വാഗ്‌ദാനങ്ങൾ ഇതുവരെയും നടന്നില്ല എന്നാണ് മനസിലാകുന്നത്. ഉസ്താദിനി കപ്പ കച്ചവടം നടത്തേണ്ട എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ മാർക്കറ്റ് ചെയ്തവരെയൊന്നും പിന്നെ തോന്നക്കൽ പഞ്ചായത്തിലേക്ക് കണ്ടിട്ടില്ല എന്നാണ് മനസിലാകുന്നത്.. ദേശീയ പാതയോരത്ത് ഉസ്താദ് ഇന്നും കപ്പ വില്പന തുടരുന്നു ഒരു മുടക്കവുമില്ലാതെ .

സോഷ്യൽ മീഡിയയിൽ തരംഗമായ ദിവസങ്ങളിൽ കലാം ഉസ്താദിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ചുകൊണ്ട് ഒരു പാട് കോളുകൾ വന്നിരുന്നു .
പക്ഷെ അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി അക്കൗണ്ട് ഇല്ലാത്തതുകൊണ്ട് നമ്പർ കൊടുക്കാൻ സാധിച്ചിരുന്നില്ല .പിന്നെ മാസങ്ങൾക്ക് ശേഷം ഭാര്യയുടെ
പേരിലൊരു അക്കൗണ്ടെടുത്ത് പോസ്റ്റിയെങ്കിലും അത് അധികമാരും പ്രാധാന്യം നൽകിയില്ലെന്നും ഉസ്താദ് പറയുന്നു

അട്ടപ്പാടിയിലെ മധു 🚩

ഒരുപക്ഷെ അന്നത്തെ ആൾക്കൂട്ട ആ ക്രൂര മർദ്ധനത്തിൽ മധു മരണപ്പെട്ടില്ലായിരുന്നു എങ്കിൽ വാർത്തകൾ നേരെ തിരിഞ്ഞു “പെരുങ്കള്ളനെ യുവാവ് സാഹസികമായി പിടികൂടി പോലീസിനെ ഏൽപ്പിച്ചു” എന്നായിരുക്കുമായിരുന്നു എന്ന് മാത്രമല്ല കള്ളനെ പിടിച്ചു കെട്ടി സമൂഹത്തിന്റെ തിന്മകൾക്കെതിരെ പ്രതികരിച്ചു യുവാവ് മാതൃകയായിഎന്നും, അഭിനന്ദനങൾ എന്നുമൊക്കെ വെച്ചുകാച്ചിക്കൊണ്ട് ഇപ്പോൾ വാളെടുക്കുന്ന അഭിനവ സൈബർ പോരാളികൾ സോഷ്യൽ മീഡിയയിൽ രംഗ പ്രവേശനം ചെയ്തേനെ. ഒരുപടി കൂടെ കടന്നു ചിലപ്പോൾ ആ സെല്ഫിക്കാരന്റെ ചിത്രം നമ്മൾ പ്രൊഫൈൽ ചിത്രങ്ങൾ വരെയാക്കിമാറ്റി അഭിനന്ദിച്ചേനെ.

അത്തരം ഒരു വീര പരിവേഷം ആഗ്രഹിച്ചതുകൊണ്ടു മാത്രമായിരിക്കാം പ്രതികളിലൊരാളായ യുവാവ് അത്തരം ഒരു സെല്ഫിയെടുത്തതും അത് പ്രചരിപ്പിച്ചതും, മധു മരണപ്പെടുമെന്നു അയാൾ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല എന്നാണു ഞാൻ മനസിലാക്കുന്നത്. ആദിവാസിയായ മധുവിനെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ കൊന്നപ്പോൾ അനിയനാണെന്നു വിളിച്ചു പറഞ് ഹാഷ്റ്റാഗ് പോസ്റ്റുമിട്ട് അരക്കിലോ അരിയും, സെൽഫി സ്റ്റിക്കിൽ പിടിപ്പിച്ച ക്യാമറയുമായി അട്ടപ്പാടിക്ക് വെച്ചുപിടിച്ചവരുടെ പൊടിപോലും അടുത്ത ദിവസം പാർവതി കുട്ടൂസ് കണ്ണിറുക്കിയപ്പോൾ പിന്നീട് ആ വഴി കണ്ടിട്ടില്ല, കശ്മീർ പെൺകുട്ടിയുടെ നീതിക്കായി അഹോരാത്രം സൈബർ പോരാട്ടം നടത്തിയ മൊയ്തീൻ അവസാനം തന്റെ ആത്മാർത്ഥത തെളിയിച്ചത് തിരൂരിൽ തിയേറ്ററിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുകൊണ്ടാണ് ?

പ്രണയിച്ച കെവിൻ 🚩
പ്രണയിച്ച് വിവാഹിതനായതിന്റെ പേരിൽ അന്യജാതിക്കാരനായ കെവിനെ തല്ലിക്കൊന്ന് പുഴയോയിൽ ഒഴുക്കിയപ്പോൾ വികാരത്താൽ സടകുടഞ്ഞെണീറ്റവർ തട്ടമിടാത്തതിന് അനക്ക് മരിക്കണ്ടെന്നു പോസ്റ്റുകളിടും, ഫ്‌ളാഷ്മൊബ് കളിച്ചവരെ പഞ്ഞികിട്ടും, ഉണർന്ന ഹിന്ദുക്കൾ മാതൃഭൂമി കത്തിച്ചും, ക്രിസ്ത്യാനികൾ ജലന്ധർ ബിഷപ്പിനായ് പാതിരാകുർബാന നടത്തിയും പ്രതിബദ്ധത തെളിയിച്ചു…

മീൻ വിറ്റ ഹനാൻ 🚩

യൂണിഫോമിൽ മീൻ വിറ്റെന്ന പേരിൽ ഹനാൻ എന്നൊരു പെൺകുട്ടിയെ മാതൃക വ്യക്തിത്വവും വാഴ്ത്തപ്പെട്ടവളുമാക്കി. ഹനാന്റെ പേരിൽ നാടൊട്ടുക്ക് പിരിവുകളും, ബക്കറ്റ് പിരിവുകളും നടന്നു. പിരിച്ചെടുത്ത പണത്തെ ചൊല്ലി അടിപിടിയായി. ഒടുവിൽ ഫൂലൻദേവിയെക്കാൾ വലിയ കൊള്ളക്കാരിയാക്കി ആത്മരതിയടഞ്ഞു…
സൈബർ ആങ്ങളമാർക്കെതിരെ പോലീസ് കേസെടുത്ത് ജയിലിലടച്ചപ്പോൾ ഒറ്റയടിക്ക് പ്ളേറ്റും മറിച്ചിട്ട് ഹനാൻ കീ ജയ് വിളിച്ചോണ്ട് വീണ്ടും സഹായിക്കാനോടുന്നു…
തട്ടമിട്ടില്ല എന്ന് ആക്രോശിച്ച് മതമൂലികവാദികൾ ഓടിയടുക്കുന്നു.

പപ്പട അമ്മൂമ്മ 🚩

ലൈക്കുകളിലൂടെ നവ കേരളം കെട്ടിപ്പടുക്കാൻ തുനിഞ്ഞിറങ്ങിയ അഭിനവ സൈബർ പോരാളികളുടെ ഉഡായിപ്പ് സഹായങ്ങൾ ജീവിതത്തെ വരെ ബാധിക്കുന്നുവെന്ന് അമ്പത്തി ഏഴ് വയസ്സായ അമ്മൂമ്മ വരെ കരഞ്ഞു പറഞ്ഞു… ‘സഹായം വേണ്ട, ഉപദ്രവിക്കരുതേ’ നിറകണ്ണുകളുമായ് പപ്പട അമ്മൂമ്മ

തിരുവനന്തപുരം ചാല മാർക്കറ്റിൽ പപ്പടം വിറ്റു കുടുംബം പുലർത്തുന്ന ‘പപ്പട അമ്മൂമ്മ’ എന്ന എൺപത്തിയേഴുകാരിയായ വസുമതിയമ്മയുടെ കഥ ഏറെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്. ‘25 പപ്പടം ഇരുപതു രൂപക്ക് വിറ്റിടും ആരും വാങ്ങുന്നില്ല, ഈ അമ്മൂമ്മയെ നമുക്ക് സഹായിക്കാം’ എന്ന തലക്കെട്ടിൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച പപ്പട അമ്മൂമ്മയു‌ടെ വിഡിയോ ഞൊടിയിടയിൽ ജനങ്ങൾ ഏറ്റെടുത്തു. ആരും തിരിഞ്ഞു നോക്കാതെ പോകുന്ന വസുമതിയമ്മ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ താരമാവുകയും ചെയ്തു. എന്നാൽ ആ ആവേശം ഇപ്പോൾ വസുമതി അമ്മയ്ക്ക് തീരാവേദനയാവുകയാണ്.

വാർ‍ത്ത പരന്നതോടെ നിരവധി ആളുകൾ അമ്മൂമ്മയുടെ വീട്ടിലെത്തി വിശേഷങ്ങൾ തിരക്കി. ചിലർ സഹായ വാഗ്ദാനങ്ങള്‍ നൽകുകയും സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവയ്ക്കുകയും ചെയ്തു. വസുമതിയമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നു ചേർന്നുവെന്നുള്ള വാർത്തയും ഇതോടൊപ്പം പ്രചരിക്കാൻ തുടങ്ങി. അതോടെ അമ്മൂമ്മയുടെ കഷ്ടപ്പാടും തുടങ്ങി. ‘‘ഇപ്പോൾ പപ്പടം വിൽക്കാൻ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. വാർത്തയൊക്കെ വന്നു രക്ഷപ്പെട്ടില്ലേ, ഇനി എന്തിനാണ് പപ്പടം വിൽക്കുന്നത്? വീട്ടിൽ സ്വസ്ഥമായി ഇരുന്നുകൂടെ എന്നാണ് സ്ഥിരമായി പപ്പടം വാങ്ങുന്നവർ പോലും ചോദിക്കുന്നത്. കച്ചവടം വളരെ മോശമായി. ഇതുവരെ സഹായമായി ലഭിച്ചത് 6000 രൂപയും രണ്ട് കോടിമുണ്ടുമാണ്.’ വസുമതിയമ്മ പറയുന്നു.

സഹായ വാഗ്ദാനം നല്‍കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ശ്രദ്ധ നേടാനാണ് പലരും ശ്രമിച്ചത്. ഭക്ഷണം വാങ്ങി നൽകി അമൂമ്മയ്ക്കൊപ്പം ഫോട്ടോ എടുത്തവരുമുണ്ട്. ‘സഹായിക്കാം എന്നു പറഞ്ഞ് കുറേപേർ വന്നു. നല്ല മനുഷ്യരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചിലർ എനിക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, പൂർണമായി എന്നെ ഏറ്റെടുക്കുകയാണെന്നും എന്റെ കയ്യിലെ പപ്പടം മുഴുവൻ വാങ്ങുന്നുവെന്നും ഫെയ്സ്ബുക്കിൽ ഇട്ടു. ആരാണ്, എന്താണ് എന്നൊക്കെ 87 കഴിഞ്ഞ ഞാൻ എങ്ങനെ അറിയാനാണ്. പിന്നീട് ഇവരുടെ പൊടി പോലും കണ്ടിട്ടില്ല.വസുമതിയമ്മ പറഞ്ഞു.

ഞാൻ ഏത് വിധേനയും ജോലിയെടുത്ത് ജീവിക്കും, ആരുടെയും സഹായം ആവശ്യപ്പെട്ടിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല. കോടീശ്വരിയായി, ലക്ഷപ്രഭുവായി എന്നൊക്കെ പറഞ്ഞ് ഉപദ്രവിക്കരുതേ എന്ന് അപേക്ഷിച്ചുകൊണ്ട് പപ്പട കൊട്ടയുമായി ചാല മാർക്കറ്റിലേക്ക് വസുമതിയമ്മ യാത്രയാകുകയാണ്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന ലക്ഷ്യവുമായി

മെട്രോയിലെ മദ്യപാനി 🚩
സമാനമായ മറ്റൊരു കഥയാണ് കൊച്ചി മെട്രൊയിൽ മദ്യപിച്ചു യാത്ര ചെയ്തെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്
മദ്യപിച്ച് പാമ്പായി കൊച്ചീ മെട്രോയെ നശിപ്പിച്ചു , കേരളത്തിനാകെ നാണക്കേടായി എന്ന ഏറ്റവും മ്ലേച്ഛമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഞരമ്പ് രോഗികളും, മൂലം കടച്ചിലുള്ള കീബോർഡ് വിപ്ലവകാരികളും പ്രചരിപ്പിച്ച മിണ്ടാപ്രാണിയായ ഒരു മനുഷ്യന്റെ കഥ….. പിന്നീട് യാഥാർഥ്യം മനസിലാക്കിയപ്പോഴേക്കും സാമൂഹികമായി ഇല്ലാതായിരുന്നു….

ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച ഓമനകുട്ടൻ🚩
സദാചാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഓമനക്കുട്ടൻ..
ദുരിതാശ്വാസ ക്യാമ്പിൽ പിരിവ് നടത്തുന്നു എന്ന പേരിൽ മാധ്യമങ്ങളും, സോഷ്യൻ മീഡിയയും സൈബർ വിചാരണ നടത്തി ആത്മരതിയടഞ്ഞ ഓമനക്കുട്ടൻ അഴിമതി വിഷയത്തിൽ

ഒരുരാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ “പ്ളേറ്റ് നേരെ തിരിച്ചുവെച്ച്” ഓമനക്കുട്ടനെ നെന്മ മെരമാക്കി പിരിവുകൾ ആരംഭിച്ചു.
ഇപ്പോഴിതാ രേവത് എന്ന നെന്മ മെരവും വീണിരിക്കുന്നു 🚩
കൊല്ലപ്പെട്ട കുഞ്ഞിന്റെ മരണാനന്തര പൂജ നടത്തിയതിന്റെ പേരിൽ സോഷ്യൽമീഡിയയും, വാട്സപ്പ് യൂണിവേഴ്‌സിറ്റിയും ആൾ ഡൈവമായി വാഴ്ത്തിയ രേവത് ബാബുവിനെ ഇന്നത്തെ മാപ്പോടുകൂടെ കല്ലെറിഞ്ഞു കൊല്ലണമെന്ന രീതിയിലുള്ള ആക്രോശങ്ങൾ പൊടിപൊടിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
നാളിതുവരെ ഏതെങ്കിലും വിഷയത്തിൽ അവസാനം വരെ ക്രിയാത്മകമായി നമ്മുടെ നാട്ടിലെ സോഷ്യൽ മീഡിയ ഇടപെട്ടിട്ടുണ്ട് എന്നൊരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

ഓരോ ദിവസങ്ങളും ഓരോ സംഭവങ്ങൾ അത് സെൻസേഷണലായത് ആണെങ്കിൽ ഏറെ സന്തോഷം എന്നതിനപ്പുറം എന്ത് സാമൂഹിക പ്രതിബദ്ധതയാണ് നമ്മുടെ ന്യുജെൻ സൈബർ സമൂഹം ഉയർത്തിപ്പിടിക്കുന്നത്.
സിനിമാക്കാരുടെ ബ്രായുടെയും, സാരിയുടെയും തുമ്പുകളിൽ കോർത്തിട്ട മസ്തിഷ്ക്കങ്ങൾ ഇളം കാറ്റിൽ റ്റീ ഇന്റു ഡി കുലകൾ ആടുന്നതുപോലെ ആടുന്നതല്ലാതെ എന്ത് രാഷ്ട്രീയ , ആത്മീയ പ്രത്യയ ശാസ്ത്രമാണ് ഉയർത്തിപ്പിടിക്കുന്നത് ?

സമാനതകളില്ലാത്ത മഹാമാരിയിലും,, പ്രളയത്തിലുമെല്ലാം പകച്ചുപോയ ഭരണകൂടമുൾപ്പെടെ അതിജീവനത്തിലാണ്. ഈ അവസ്ഥയും മുഖമില്ലാത്ത ചില സൈബർ കൂട്ടങ്ങൾക്ക് മുതലെടുപ്പിനുള്ള ചാകരയാണ്. ദൗർഭാഗ്യവശാൽ സഹജീവികൾക്ക് മുന്നിലേക്ക് സെൽഫി ക്യാമറയും, ഔദാര്യമെന്നോണം നക്കാപ്പിച്ചയുമായി എത്തി ആ ദയനീയതയെ ആഘോഷിക്കുന്ന ചില മാനസിക രോഗികളായ സൈബർ പോരാളികളുണ്ട്. ഒപ്പം ഇതൊരു കച്ചവടമായി കണ്ട് ചാരിറ്റി കച്ചവടത്തിനിറങ്ങുന്ന കഴുകന്മാരും. അവരോടായി പറയട്ടെ നിങ്ങൾ സഹായിക്കേണ്ട ആരെയും, അവരെങ്ങെനെയെങ്കിലും ജീവിച്ചുകൊള്ളും. വായി കീറിയ ദൈവം ഇരയും നൽകുമെന്നാണല്ലോ നിങ്ങൾ വിശ്വാസികളുടെ തന്നെ വെപ്പ്..
ദയവു ചെയ്ത് സഹായിച്ചുപദ്രവിക്കരുത് ..
അഡ്വ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button