Latest NewsNews

കെ.റെയില്‍ അനാവശ്യം, പദ്ധതിയുടെ ജനറല്‍ മാനേജര്‍ ബ്രിട്ടാസിന്റെ ഭാര്യ : കെ.സുധാകരന്‍

പിണറായി സര്‍ക്കാരിന്റെ താത്പ്പര്യം ഇതില്‍ നിന്നും മനസിലായില്ലേ എന്ന് കെപിസിസി അദ്ധ്യക്ഷന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയവും അനാവശ്യവും ആണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. പദ്ധതിയില്‍ പോരായ്മയില്ലെന്ന് ജനങ്ങളെ സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വികസനം ജനത്തിന് ആവശ്യമുള്ളതാവണം. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാന്‍ പാടില്ല. സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറും. പദ്ധതി പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനീതനായി ആവശ്യപ്പെടുന്നു’.-കെ സുധാകരന്‍ പറഞ്ഞു.

Read Also : കേന്ദ്ര ഏജൻസികൾ ആർഎസ്എസിന്റെ കളിപ്പാവ: എൻഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ പോപുലർ ഫ്രണ്ടിന്റെ ഇഡി ഓഫീസ് മാർച്ച്

കെ റെയിലിനെ പാര്‍ട്ടി ഓഫീസാക്കിയെന്നും സുധാകരന്‍ വിമര്‍ശിച്ചു. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയാണ് പദ്ധതിയുടെ ജനറല്‍ മാനേജര്‍. ആനാവൂരിന്റെ ബന്ധുവാണ് കമ്പനി സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. കാനത്തിന്റെ അഭിപ്രായമല്ല സിപിഐയുടെ അഭിപ്രായമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ എന്ന വ്യക്തിയേയും ലോകപരിചയത്തെയും അംഗീകരിക്കുന്നുവെന്നും, തരൂരിനോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button