Bikes & ScootersLatest NewsNewsAutomobile

മാര്‍വല്‍ അവഞ്ചേഴ്‌സ് സൂപ്പര്‍ ഹീറോസ്: പുതിയ എന്‍ടോര്‍ക്ക് 125 വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്

സ്‌പൈഡര്‍ മാന്‍,തോര്‍ ഡിസൈനുകളിൽ പുതിയ എന്‍ടോര്‍ക്ക് 125 വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്. മാര്‍വല്‍ അവഞ്ചേഴ്‌സ് സൂപ്പര്‍ ഹീറോകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എത്തിയ സ്‌ക്വാഡ് എഡിഷന്‍ മോഡലുകളിലേക്ക് സ്‌പൈഡര്‍ മാന്‍, തോര്‍ ഡിസൈനിലുള്ള സ്‌കൂട്ടറുകളും എത്തിയിരിക്കുകയാണ്. അയേണ്‍ മാന്‍, ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നിവയാണ് മുമ്പ് സൂപ്പര്‍സ്‌ക്വാഡ് എഡിഷനിലുണ്ടായിരുന്നത്.

ഡിസ്‌നി ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് ബിസിനസുമായി സഹകരിച്ചാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125-ന്റെ സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ സ്‌കൂട്ടറുകള്‍ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്‌പൈഡര്‍മാന്‍, തോര്‍ എന്നീ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ സ്‌കൂട്ടറിലെ ഡിസൈനില്‍ നല്‍കിയാണ് പുതിയ സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍. 84,850 രൂപയാണ് സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ എന്‍ടോര്‍ക്ക് സ്‌കൂട്ടറിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.

Read Also:- ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ..!

എന്‍ടോര്‍ക്കിന്റെ ഫെന്‍ഡറിലും മുന്നിലേയും വശങ്ങളിലേയും പാനലുകളിലുമാണ് സ്‌പൈഡര്‍മാന്‍, തോര്‍ തീമുകള്‍ നല്‍കിയിട്ടുള്ളത്. മറ്റ് ഡിസൈനുകളും ഫീച്ചറുകളുമെല്ലാം റെഗുലര്‍ എന്‍ടോര്‍ക്ക് സമാനമായാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ ബ്ലുടൂത്ത് കണക്ടിവിറ്റി സ്‌കൂട്ടറായി അവതരിപ്പിച്ച വാഹനമാണ് ടിവിഎസ് എന്‍ടോര്‍ക്ക്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയ ഈ വാഹനം ഇപ്പോള്‍ വിദേശ രാജ്യങ്ങളിലും ടിവിഎസ് എത്തിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button