ThiruvananthapuramKeralaNattuvarthaLatest NewsNews

‘സ്വകാര്യബസ് സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല’ : ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്ന് ഗതാഗത മന്ത്രി

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് സംഘടനാ ഭാരവാഹികള്‍ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് സംഘടനാ ഭാരവാഹികള്‍ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു.

വിശദമായ പഠനത്തിനും ചര്‍ച്ചക്കും ശേഷം മാത്രമേ ബസ് നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കൂ. ഉടന്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also : ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് നരേന്ദ്രമോദി : ഇരുരാജ്യങ്ങളും ആസൂത്രണം ചെയ്യുന്നത് അതിശക്തമായ ഭീകരവിരുദ്ധ പദ്ധതികൾ

അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ധനകാര്യ വകുപ്പ് പാസാക്കിയ തുകയില്‍ 30 കോടി രൂപയുടെ കുറവ് വന്നുവെന്നും അത് പാസാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പണം നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ ശമ്ബള വിതരണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button