Latest NewsNewsIndia

സമരത്തിന് ശേഷം പാർട്ടി പ്രഖ്യാപനം: പഞ്ചാബിൽ കർഷക നേതാവിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി

ചണ്ഡിഗഢ്​​: കർഷക സമരങ്ങൾ അവസാനിച്ചതിന് ശേഷം പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സ്വന്തം പാർട്ടി രൂപീകരിച്ച് കർഷക നേതാവ്​ ഗുർനാം സിങ്​ ചഡൂനി. സംയുക്​ത​ സംഘർഷ്​ പാർട്ടി എന്ന​ സംഘടന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ ഗുർനാം സിങ്​ വ്യക്​തമാക്കി.

കർഷക നിയമത്തിനെതിരെ വർഷം നീണ്ട പ്രക്ഷോഭം നടത്തിയ സംയുക്​ത കിസാൻ​ മോർച്ചയിലെ അംഗമായിരുന്നു ഗുർനാം സിങ്​ ചഡൂനി. ഇതോടെ കർഷക നേതാക്കൾ എന്ന രീതിയിൽ സമരം ചെയ്തവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തുവരികയാണ്.

അമേഠിയിലെ ജനങ്ങൾ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു, എന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത് അവരാണ്: രാഹുൽ ഗാന്ധി
പുതിയ പാർട്ടി രൂപീകരിച്ചതിലൂടെ രാഷ്​ട്രീയത്തെ ശുദ്ധീകരിക്കുകയും മികച്ച വ്യക്​തികളെ മുന്നിൽ കൊണ്ടുവരുകയുമാണ്​ ലക്ഷ്യമെന്ന് ഗുർനാം സിങ്​ വ്യക്തമാക്കി. രാഷ്​ട്രീയ നേതാക്കൾ മുതലാളികൾക്ക്​ അനുകൂലമായി നയങ്ങൾ രൂപവത്​കരിക്കുകയും ദരിദ്രരുടെ താൽപര്യങ്ങളെ അവഗണിക്കുകയാണെന്നും ഗുർനാം സിങ്​ പറഞ്ഞു. സംസ്​ഥാനത്തെ 117 നിയമസഭ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button