Latest NewsIndia

ശ്വാസകോശ അണുബാധ: കർഷക സമരത്തിനിടെ ഒരാൾ കൂടി മരിച്ചു, കണ്ണീർവാതകപ്രയോഗം മൂലമെന്ന് ആരോപണം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ ‘കർഷക’ സമരത്തിനിടെഒരാൾ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ സമരം ചെയ്തിരുന്ന പട്യാല സ്വദേശി കർനെയിൽ സിങാണ് മരണപ്പെട്ടത്. ശ്വാസകോശ അണുബാധയാണ് മരണകാരണം. തണുപ്പ് മൂലം ഉണ്ടായ നിമോണിയ ബാധ ആണെന്നാണ് സംശയം. എന്നാൽ, പോലീസിന്റെ കണ്ണീർവാതക പ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് സമരക്കാരുടെ ആരോപണം. ഇതോടെ സമരത്തിനിടെ മരിക്കുന്ന ആറാമത്തെയാളാണ് ഇദ്ദേഹം.

ഹരിയാനയിൽ മരിച്ച ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ 1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ചയും ആവശ്യപ്പെട്ടിരുന്നു. നഷ്ട്പരിഹരമായി 1 കോടി നൽകുമെന്നും, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും, നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ അറിയിച്ചു.

അതേസമയം മാർച്ച് 14ന് ദില്ലി റാം ലീല മൈതാനിയിലും പ്രതിഷേധം നടത്തും. വിഷയാധിഷ്ഠിതമായി മുഴുവൻ കർഷകരെയും ഒരുമിപ്പിക്കാൻ ആറംഗ സമിതിക്ക് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button