KasargodKeralaNattuvarthaLatest NewsNews

രാജസ്ഥാൻ സ്വദേശിനിയെ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത

കോ​ട്ട​ച്ചേ​രി ആ​കാ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​​നു പി​റ​കു​വ​ശ​ത്ത്​ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ആണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്

കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നിയം കാ​ഞ്ഞ​ങ്ങാ​ട്ട് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി താ​ക്കൂ​റാ​മിന്‍റെ(​ച​ക്ര​റാം) ഭാ​ര്യ ക​വി​ത​യെ​യാ​ണ് (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം.‌‌

കോ​ട്ട​ച്ചേ​രി ആ​കാ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​​നു പി​റ​കു​വ​ശ​ത്ത്​ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ആണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജ​ഗ​ദാം​ബ ഗാ​ർ​മെൻറ്സ് സ്ഥാ​പ​നം ന​ട​ത്തു​കയാണ് താ​ക്കൂ​റാം. താ​ക്കൂ​റാ​മും ഭാ​ര്യ ക​വി​ത​യും കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹൈ​സ്കൂ​ളി​ന് സ​മീ​പം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം. ‌‌‌

Read Also : താജിക്കിസ്ഥാൻ-ഇന്ത്യ ബന്ധം ശക്തം : ധനകാര്യമന്ത്രി സിറോജിദ്ധീൻ മുഹ്‌റിദ്ദീൻ-ജയശങ്കർ കൂടിക്കാഴ്ച ഇന്ന്

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഭ​ർ​ത്താ​വ് എ​ഴു​ന്നേ​റ്റ​പ്പോ​ൾ ഭാ​ര്യ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​വി​ത റെ​യി​ൽ​പാ​ള​ത്തി​ൽ മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​രു​ടെ ര​ണ്ട് വ​യ​സ്സു​ള്ള മ​ക​ൻ കാ​ർ​ത്തി​ക് രാ​ജ​സ്ഥാ​നി​ലാ​ണു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button