KozhikodeLatest NewsKeralaNattuvarthaNews

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : മയക്കുമരുന്ന് മാ​ഫി​യ സംഘം പിടിയി​ൽ

വ​ട​ക​ര എ​സ്.​ഐ എം. ​നി​ജേ​ഷും സം​ഘ​വും ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്

വ​ട​ക​ര: യു​വാ​വി​നെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ൽ മയക്കുമരുന്ന് മാ​ഫി​യ സംഘം പിടിയി​ൽ. പു​തി​യാ​പ്പ് മേ​പ്പ​യി​ൽ റോ​ഡി​ൽ വ​ലി​യ​പ​റ​മ്പ​ത്ത് സ​നൂ​പ് (35), താ​ഴെ അ​ങ്ങാ​ടി ക​ബ​റു​മ്പു​റം ന​ടു​ക്ക​ണ്ടി​യി​ൽ സ​മീ​ർ (31), വ​ട​ക​ര നാ​രാ​യ​ണ ന​ഗ​രം കൈ​ക്ക​ണ്ട​ത്തി​ൽ ര​ഗീ​ഷ് (36)എ​ന്നി​വ​രാ​ണ് പിടിയിലായത്. വ​ട​ക​ര എ​സ്.​ഐ എം. ​നി​ജേ​ഷും സം​ഘ​വും ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മു​ഖ്യ പ്ര​തി​യാ​യ സ​നൂ​പി​നെ എ​ട​ക്കാ​ട് ഇ.​എം. റോ​ഡി​ൽ ​വെ​ച്ചും മ​റ്റു ര​ണ്ടു​പ്ര​തി​ക​ളെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ട​ക​ര റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ​വെ​ച്ചു​മാ​ണ് പിടികൂടിയത്.

Read Also : കാല്‍കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന്‍ മുങ്ങി മരിച്ചു

ബു​ധ​നാ​ഴ്ച സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം വെച്ച് ക​രി​മ്പ​ന​പ്പാ​ലം ആ​യി​ല്യ​ത്തി​ൽ അ​മ​ലി​നെ​യാ​ണ് വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​ടി​വാ​ൾ വീ​ശു​ന്ന​തി​നി​ട​യി​ൽ കൈ​യി​ൽ ​നി​ന്ന്​ തെ​റി​ച്ചു പോ​യ​തി​നാ​ൽ അ​മ​ൽ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോടതി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button