ErnakulamKeralaNattuvarthaLatest NewsNews

നാടു ഭരിക്കാനോ എംഎല്‍എമാരെ സൃഷ്ടിക്കാനോ അല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങളെ സഹായിക്കാന്‍: സാബു എം ജേക്കബ്

കൊച്ചി: രാഷ്ട്രീയത്തിലിറങ്ങിയത് എംഎല്‍എമാരെ സൃഷ്ടിക്കാനോ നാടു ഭരിക്കാനോ അല്ലെന്ന് വ്യക്തമാക്കി കിറ്റെക്സ് എംഡി സാബു എം ജേക്കബ്. സാധാരണ ജനങ്ങളെ സഹായിക്കാനാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നന്നായാല്‍ മതിയെന്നും ഒരു സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയിൽ സാബു എം ജേക്കബ് വ്യക്തമാക്കി.

പൊതുപ്രവര്‍ത്തനത്തിനുള്ള തന്റെ സ്രോതസ്സ് കിറ്റെക്സ് കമ്പനി ആണെന്നും അത് മനസ്സിലാക്കിയവരാണ് കമ്പനിയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു. കുന്നത്തുനാട് എംഎല്‍എ ഇപ്പോഴും സ്ഥാപനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എതിര്‍പ്പുകളുണ്ടായാല്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടു പോകുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button