KollamLatest NewsKeralaNattuvarthaNews

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ നാ​ടോ​ടി സ്ത്രീ​ക​ള്‍ പിടിയിൽ‌

മ​ധു​ര മു​ത്തു​പെ​ട്ടി ബ​സ്​​സ്​​റ്റാ​ന്‍ഡി​ന്​ സ​മീ​പം താ​ഴെ​പു​തു​പ്പാ​ല​ത്തി​ല്‍ മു​ത്തു​മാ​രി (24), പാ​ര്‍വ​തി (42) എ​ന്നി​വ​രാ​ണ് പിടിയിലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ നാ​ടോ​ടി സ്ത്രീ​ക​ള്‍ പിടിയിൽ. മ​ധു​ര മു​ത്തു​പെ​ട്ടി ബ​സ്​​സ്​​റ്റാ​ന്‍ഡി​ന്​ സ​മീ​പം താ​ഴെ​പു​തു​പ്പാ​ല​ത്തി​ല്‍ മു​ത്തു​മാ​രി (24), പാ​ര്‍വ​തി (42) എ​ന്നി​വ​രാ​ണ് പിടിയിലാ​യ​ത്.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ പു​ന​ലൂ​രി​ല്‍ നി​ന്ന്​ കൊ​ല്ല​ത്തേ​ക്ക് യാ​ത്ര ചെ​യ്ത അ​ഞ്ച​ല്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ഷോ​ള്‍ഡ​ര്‍ ബാ​ഗി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 3500 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളു​മാ​ണ് ഇ​വ​ര്‍ മോ​ഷ്​​ടി​ച്ച​ത്. വീ​ട്ട​മ്മ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

Read Also : ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് മോഷണം : പ്രതി പിടിയിൽ

തുടർന്ന് ഉ​ട​ന്‍ വീട്ടമ്മ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി. പൊലീസ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്​​റ്റാ​ന്‍ഡി​ല്‍ നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button