PathanamthittaLatest NewsKeralaNattuvarthaNews

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ച് മോഷണം : പ്രതി പിടിയിൽ

കേ​സി​ലെ പ്ര​തി പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ വെ​ട്ടി​ക്ക​വ​ല പ​ന​വേ​ലി ഇ​ര​ണൂ​ർ ഉ​മാ​നി​ല​യം വീ​ട്ടി​ൽ ര​മ​ണ​ൻ എ​ന്ന മോ​ഹ​ൻ​ദാ​സി​​നെ (63)യാണ് പൊലീസ് പിടികൂടിയത്

അ​ടൂ​ർ: ചാ​ത്ത​ന്നൂ​പ്പു​ഴ ഭ​ട്ട​തൃ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തിയ കേസിലെ പ്രതി പിടിയിൽ. കേ​സി​ലെ പ്ര​തി പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ വെ​ട്ടി​ക്ക​വ​ല പ​ന​വേ​ലി ഇ​ര​ണൂ​ർ ഉ​മാ​നി​ല​യം വീ​ട്ടി​ൽ ര​മ​ണ​ൻ എ​ന്ന മോ​ഹ​ൻ​ദാ​സി​​നെ (63)യാണ് പൊലീസ് പിടികൂടിയത്. അ​ടൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്. കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ചാണ് പ​ണം അ​പ​ഹ​രി​ച്ചത്.

ക​ഴി​ഞ്ഞ 14 നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ചാ​ത്ത​ന്നൂ​പ്പു​ഴ ഭ​ട്ട​തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​വും വ​യ​ല മാ​മ്പി​ലാ​വി​ൽ ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ത്തി പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ ​നി​ന്ന് ല​ഭി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളുടെ അടിസ്ഥാനത്തിലാണ് പ്ര​തി​യെ​ക്കു​റി​ച്ച് പൊലീസിന് സൂ​ച​ന ലഭിച്ചത്.

Read Also : കിറ്റെക്‌സിന് ചുവട്‌വെയ്ക്കാൻ ഇടം നൽകിയില്ല: 3500 കോടിയുടെ മുതൽമുടക്കുള്ള വ്യവസായം യൂപിയ്ക്ക് സ്വന്തം

തു​ട​ർ​ന്ന് എ​ഴു​കോ​ൺ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്‌. അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ബി​നു​വി‍െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ടൂ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ്, എ​സ്.​ഐ എം. ​മ​നീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, പ്ര​വീ​ൺ, ഡ്രൈ​വ​ർ സി.​പി.​ഒ സ​ന​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം കോടതിയിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button