PathanamthittaKeralaNattuvarthaLatest NewsNewsIndia

ശബരിമലയിൽ ഇനി മുതല്‍ അപ്പം പ്ലാന്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും, നിർമ്മാണം ഇരട്ടിയാക്കി

പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതോടെ 24 മണിക്കൂറും പ്രവർത്തിക്കാനൊരുങ്ങി അപ്പം പ്ലാന്റ്. വിൽപ്പന വർധിച്ചതോടെ അപ്പത്തിന്റെ നിർമ്മാണം ഇരട്ടിയാക്കിയിട്ടുണ്ട്. അപ്പം നിര്‍മ്മാണം കരാറെടുത്തയാള്‍ മതിയായ തൊഴിലാളികളെ കൊണ്ടുവരാതിരുന്നതിനാലാണ് ഇതുവരെ ശബരിമലയിലെ അപ്പം പ്ലാന്‍റില്‍ ഉല്‍പ്പാദനവും പാക്കിങും മന്ദഗതിയിലായിരുന്നത്.

Also Read:ശരീരപ്രകൃതികൊണ്ട് വ്യത്യാസമുള്ളവരെ വസ്ത്രം കൊണ്ട് ഒരുപോലെയാക്കാന്‍ ശ്രമിക്കുന്ന പ്രവണത അരാജകത്വം വളര്‍ത്തും

എന്നാൽ പിന്നീട് ഹൈക്കോടതി അനുമതിയോടെ പുതിയ കരാറുകാരനെക്കൂടി ചുമതലപ്പെടുത്തുകയും നിര്‍മ്മാണം 24 മണിക്കൂറാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിദിന ഉത്പാദനം 80,000 മുതല്‍ 1 ലക്ഷത്തിന് മുകളില്‍ പാക്കറ്റെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നാണ് നിലവിൽ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

അതേസമയം, ശബരിമലയിൽ ഇപ്പോൾ തിരക്ക് വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളോട് കിടപിടിയ്ക്കും വിധം തന്നെ വരുമാനവും ഉയർന്നിട്ടുണ്ട്. പ്രകൃതി ഷോഭങ്ങൾ അവസാനിച്ചതോടെയാണ് ഭക്തരുടെ പ്രവാഹമിപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button