Latest NewsNewsIndia

‘ഹിന്ദുവെന്ന് പറയാൻ കാണിക്കുന്ന തന്റേടം ഹിന്ദുത്വത്തെ അംഗീകരിക്കാനും വേണം’: രാഹുലിനെതിരെ വി.എച്ച്.പി

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വ വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണവുമായി വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ. രാഹുൽ സ്വയം ഹിന്ദുവാണോ എന്ന് ഒന്ന് പരിശോധിക്കണം, അഭിനയിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവെന്ന് പറയാൻ കാണിക്കുന്ന തന്റേടം ഹിന്ദുത്വത്തെ അംഗീകരിക്കാനുമുണ്ടാകണമെന്നും അലോക് കുമാർ വ്യക്തമാക്കി.

‘നിങ്ങളെല്ലാവരും മനുഷ്യനെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്. അങ്ങിനെയുള്ളവർക്ക് മനുഷ്യത്വം എന്തെന്ന് അറിയില്ല എന്ന് പറയുന്നതിന് തുല്യമാണ് ഹിന്ദുവാണ് ഹിന്ദുത്വം അറിയില്ല എന്ന് പറയുന്നത്’- അലോക് കുമാർ പറഞ്ഞു.

Read Also  :  സ്ഥാപനത്തിന്റെ ഉടമകള്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നു: കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍

1947ലെ ഇന്ത്യാ വിഭജനത്തെ പിന്തുണച്ച കോൺഗ്രസ്സ് നേതാക്കൾ മതപ്രീണനമാണ് നടത്തിയിരുന്നതെന്ന് മറന്നുപോകരുത്. 1984ൽ സിഖ് കൂട്ടക്കൊല നടത്തിയതിന് എന്ത് ന്യായീകരണ മാണുള്ളതെന്നും അലോക് ചോദിച്ചു. കോൺഗ്രസ്സിന് എന്ത് നയമാണുള്ളത്. അവർക്ക് ഏത് മാർഗ്ഗത്തിലൂടെ സഞ്ചരിക്കണമെന്ന് അറിയില്ല. ശക്തനായ ഒരു നേതാവുമില്ല. അതുകൊണ്ടാണ് ഹിന്ദു എന്നതിനെ ചുറ്റിപ്പറ്റി എന്തെങ്കിലുമൊക്കെ വിളിച്ച് പറയുന്നതെന്നും അലോക് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button