Latest NewsInternational

ഇന്ത്യൻ സൈനികർ നിരീക്ഷണത്തിൽ : വീണ്ടും അതിർത്തി കടന്ന് ഡ്രോണുകൾ

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും ഡ്രോണുകൾ വീണ്ടും വ്യോമാതിർത്തി ലംഘിച്ച് പഞ്ചാബിലെത്തി. പഞ്ചാബിലെ ഗുരുദാസ്പൂർ മേഖലയിലാണ് സംഭവം നടന്നത്. ശബ്ദം കേട്ട് അതിർത്തി സംരക്ഷണ സേന നടത്തിയ നിരീക്ഷണത്തിലാണ് ഡ്രോൺ കണ്ടെത്തിയത്. ഉടൻ തന്നെ സൈനികർ വെടി വെച്ചെങ്കിലും ഡ്രോൺ പാകിസ്ഥാനിലേക്ക് തിരികെ പോവുകയായിരുന്നു. കസോവാൾ അതിർത്തി കടന്നാണ് ഡ്രോൺ പഞ്ചാബിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസങ്ങളിലും പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ഡ്രോണുകൾ വന്നിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് ഡ്രോണുകൾ വരുന്നത്. വെള്ളിയാഴ്ച വന്ന ഡ്രോണിനെ അതിർത്തി സംരക്ഷണ സേന വെടിവെച്ച് വീഴ്ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button