ThiruvananthapuramKeralaNattuvarthaLatest NewsNews

ഗു​ണ്ടാ സം​ഘത്തിന്റെ വിളയാട്ടം : ര​ണ്ട് പേ​ർ​ക്ക് വെ​ട്ടേ​റ്റു, പ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളും തകർത്തു

ബാ​ല​രാ​മ​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ആക്രമണം നടത്തിയത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ണ്ടാസംഘത്തിന്റെ ആ​ക്ര​മ​ണം. ര​ണ്ട് പേ​ർ​ക്ക് വെ​ട്ടേ​റ്റു. ബാ​ല​രാ​മ​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ആക്രമണം നടത്തിയത്.

ഗു​ണ്ടാ സം​ഘം പ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു. സംഭവുമായി ബന്ധപ്പെട്ട് പ്ര​തി​കളിൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ന​രു​വാ​മൂ​ട് സ്വ​ദേ​ശി മി​ഥു​നാ​ണ് പി​ടി​യി​ലാ​യ​ത്. മി​ഥു​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പറഞ്ഞു.

Read Also : ദുബായ് വിമാനത്താവളം പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു: വ്യോമഗതാഗത മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്ന് പ്രതീക്ഷ

ബാ​ല​രാ​മ​പു​രം എ​രു​ത്താ​വൂ​ർ, റ​സ്സ​ൽ​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ആക്രമണം നടത്തിയത്. കാ​ർ യാ​ത്ര​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​നും, ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഷീ​ബ കു​മാ​രി​ക്കു​മാ​ണ് ഗു​ണ്ടാസംഘത്തിന്റെ വെ​ട്ടേ​റ്റ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button