Latest NewsKeralaNews

സപ്ലൈകോയുടെ ജില്ലാതല ക്രിസ്മസ് – പുതുവത്സര മേള ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ലാതല ക്രിസ്മസ് – പുതുവത്സര മേള ജവഹർലാൽ നെഹ്രു സ്റ്റേഡിയം ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 2022 ജനുവരി അഞ്ചു വരെയാണ് മേള.

Read Also: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്

പരമാവധി ഉല്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ സപ്ലൈകോ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് -പുതുവത്സര മേള ജനങ്ങൾക്ക് ആശ്വാസമാണ്. സപ്ലൈകോ വില്പനശാലകൾ വഴി വില്ക്കുന്ന എല്ലാ ഇനം ഉല്പന്നങ്ങളും മേളയിലുണ്ട്. കുടുംബശ്രീ, ഹോർട്ടികോർപ്പ് തുടങ്ങിയവയുടെ ഉല്പന്നങ്ങളും മേളയിൽ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് പ്രവർത്തന സമയം.

Read Also: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നെന്ന് ആരോപിച്ച് എസ്‌പി നേതാവ് അഖിലേഷ് യാദവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button