KeralaLatest NewsNews

സിദ്ധിഖിനെതിരെ വിമര്‍ശനവുമായി നടന്‍ നാസര്‍ ലത്തീഫ്

ഇല്ലാത്ത ഭൂമി നല്‍കാമെന്ന് പറഞ്ഞ് താന്‍ താരസംഘടനയെ കബളിപ്പിച്ചില്ലെന്നും നാസര്‍ ലത്തീഫ്

കൊച്ചി: രണ്ട് ദിവസം മുന്‍പ് അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി നടന്‍ സിദ്ധിഖ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വിവാദമായിരുന്നു. ഇല്ലാത്ത ആരോപണവുമായി തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നുകാട്ടി നടന്‍ സിദ്ധിഖിനെതിരെ മോഹൻലാലിന് പരാതി നൽകുമെന്ന് നാസര്‍ ലത്തീഫ്. ഇല്ലാത്ത ഭൂമി നല്‍കാമെന്ന് പറഞ്ഞ് താന്‍ താരസംഘടനയെ കബളിപ്പിച്ചില്ലെന്നും നാസര്‍ ലത്തീഫ് പറഞ്ഞു.

read also: അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായി 3.8 കിലോ സ്വര്‍ണം കടത്തി; യുവതി അറസ്റ്റില്‍

തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ് സ്ഥലം സംഘടനയ്ക്ക് വിട്ടു നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാന്‍ താരസംഘടനയായ അമ്മ തയ്യാറായില്ല. എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സിദ്ധിഖ് തയ്യാറാവണമെന്നും സംഭവത്തില്‍ അദ്ധ്യക്ഷനായ മോഹന്‍ലാലിന് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നാസര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button