Latest NewsNewsVideos

ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൂച്ചക്കുട്ടി: വീട്ടിലെത്തിച്ച് നായ: വീഡിയോ

കുഞ്ഞുങ്ങളെ കണ്ടാല്‍ ഓമനത്വം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. മാന്‍ക്കുട്ടിയെ ഉപദ്രവിക്കാതെ വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോഴിതാ ഒരു പൂച്ചക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്ന നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

Read Also  :  ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂച്ചക്കുട്ടിയെ നായ വീട്ടിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഗേറ്റ് മുതല്‍ വീട്ടില്‍ കയറുന്നതുവരെ പൂച്ചക്കുട്ടിയ്‌ക്കൊപ്പം ഒരടി പോലും മാറാതെയാണ് നായയുടെ കരുതല്‍. വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച് പൂച്ചക്കുട്ടിയെ വീട്ടിലേക്ക് കയറ്റുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button