ThrissurKeralaNattuvarthaLatest NewsNews

തൃശൂരില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി : അന്വേഷണം ആരംഭിച്ചു

നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്

തൃശൂര്‍: കായലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം.

മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ നാട്ടുകാർ വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു : രണ്ടുപേർ പിടിയിൽ

സാമാന്യം വലിപ്പമുള്ള ഈ കനാലിൽ എവിടെ നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിനെ തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button