Latest NewsNewsIndia

കോൺഗ്രസിന് തിരിച്ചടി: പഞ്ചാബിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റാണാ ഗുര്‍മീത് സിങ് ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: പഞ്ചാബിലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റാണാ ഗുര്‍മീത് സിങ് സോധി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഗുര്‍മീതിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. സംസ്ഥാന ഘടകത്തിനകത്തെ തര്‍ക്കങ്ങളും ചേരിപ്പോരുമാണ് കോണ്‍ഗ്രസ്സ് വിടാന്‍ കാരണമെന്ന് സോണിയാഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ റാണാ ഗുര്‍മീത് വ്യക്തമാക്കി.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ വിശ്വസ്തനായിരുന്നു റാണാ ഗുര്‍മീത്. അമരീന്ദര്‍ സിങിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ റാണാ ഗുര്‍മിതിനും മന്ത്രിസ്ഥാനം നഷ്ടമാകുകയായിരുന്നു. അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്ന ആദ്യത്തെ സിറ്റിങ് എംഎല്‍എയാണ് റാണാ ഗുര്‍മീത്.

എട്ട് വര്‍ഷം മുമ്പ് വിവാഹ ആനുകൂല്യത്തിനായി അപേക്ഷ നല്‍കി: തുക ലഭിച്ചത് മകള്‍ക്ക് രണ്ടു കുട്ടികളായപ്പോള്‍

അതേസമയം, പുതിയ പാര്‍ട്ടി രൂപവത്കരിച്ച അമരീന്ദര്‍ സിങ് ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അമരീന്ദര്‍ സിങ്ങിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റാണാ ഗുര്‍മീത് കോണ്‍ഗ്രസ് വിട്ടതെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button